Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ആശുപത്രിയില്‍ ഇനി മരുന്ന് കൊടുന്നത് റോബോട്ട്: ഒന്നരകോടി മുടക്കി നിര്‍മ്മിച്ച റോബോട്ട് കൊച്ചിയില്‍

$
0
0

കൊച്ചി: ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് പകരം ഇനി റോബോട്ട് എത്തും. കൊച്ചിയിലെ ആശുപത്രിയിലാണ് റോബോട്ട് എത്തിയത്. ഇനി മരുന്ന് കൊടുക്കുന്ന ജോലി റോബോട്ട് നോക്കിക്കോളും. ജര്‍മ്മനിയിലെ റോവ സ്മാര്‍ട്ട് സിസ്റ്റം വികസിപ്പിച്ച റോബോട്ട് ഒന്നര കോടി രൂപ മുടക്കിയാണ് കൊച്ചിയിലെ അസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിച്ചിരിക്കുന്നത്.

റോബോട്ടിന്റെ വാലറ്റിലേക്ക് ഫാര്‍മസിസ്റ്റുകള്‍ മരുന്ന് സ്റ്റോര്‍ ചെയ്താല്‍ മാത്രം മതിയാകും. വിതരണം ചെയ്യുന്ന ജോലി റോബോട്ട് നിര്‍വഹിക്കും. ദിവസം മൂവായിരം പ്രിസ്‌ക്രിപ്ഷനുകളിലായി 35,000 പാക്കറ്റ് മരുന്നുകള്‍ വിതരണം ചെയ്യാന്‍ ഈ റോബോട്ടിന് ശേഷിയുണ്ട്. റോബോട്ടിന്റെ സഹായം എത്തിയതോടെ ബില്ലിംഗ് അടക്കം എല്ലാ ജോലികളും അഞ്ച് മിനിറ്റില്‍ പൂര്‍ത്തിയാകും.

ഒരു രോഗിക്ക് ഡോക്ടര്‍ മരുന്ന് നിര്‍ദ്ദേശിച്ച് കഴിഞ്ഞാല്‍ അത് രോഗിയുടെ ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡില്‍ സേവ് ചെയ്യപ്പെടുകയും ഫാര്‍മസിയിലെ കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. രോഗിയുടെ കൂടെയുള്ളവര്‍ ഫാര്‍മസിയില്‍ എത്തുമ്പോഴേയ്ക്ക് മരുന്ന് വിതരണത്തിന് തയ്യാറായിരിക്കും.


Viewing all articles
Browse latest Browse all 20534

Trending Articles