Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

മോഹന്‍ലാല്‍ നുണ പറഞ്ഞു; ആനക്കൊമ്പ് കിട്ടിയത് ഒറ്റപ്പാലത്തുനിന്ന്; സത്യം വെളിപ്പെടുത്തി ഒറ്റപ്പാലം സ്വദേശി

$
0
0

കോഴിക്കോട്: ആനക്കൊമ്പ് വിഷയത്തില്‍ പ്രശസ്ത നടന്‍ മോഹന്‍ലാലിനെതിരെ ഒറ്റപ്പാലം സ്വദേശി രംഗത്ത്. മോഹന്‍ലാല്‍ നുണ പറഞ്ഞുവെന്നാണ് ഇയാള്‍ പറയുന്നത്. ആനക്കൊമ്പ് മോഹന്‍ലാലിന് വിറ്റത് ഒറ്റപ്പാലം സ്വദേശിയാണ്. മരിച്ചുപോയ മാനവനിലയത്തിന്റെ ഉടമസ്ഥന്‍ എവി മേനോനില്‍ നിന്നാണ് ആനക്കൊമ്പ് മോഹന്‍ലാല്‍ വാങ്ങിയത്.

നിലമ്പൂര്‍ കോവിലകവുമായി ബന്ധമുള്ള കുടുംബമാണ് ഒറ്റപ്പാലത്തെ മാനവനിലയം. നിലമ്പൂരില്‍ നിന്നാണ് ഈ ആനക്കൊമ്പ് ഒറ്റപ്പാലത്തേക്ക് കൊണ്ടു വന്നത്. നേരത്തെ ആനക്കൊമ്പ് വില്‍പ്പനയും മറ്റും നിയമപരമായി വലിയ പ്രശ്‌നങ്ങളില്ലാത്ത സമയത്ത് തന്നെ പലരും ആനക്കൊമ്പ് വാങ്ങാനായി മേനോനെ സമീപിച്ചിരുന്നെങ്കിലും കുടുംബ സ്വത്തായതിനാല്‍ വില്‍ക്കില്ല എന്നാണ് മേനോന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഒരു ദിവസം മാനവനിലയം വീട്ടിലെത്തിയ മധു ആനക്കൊമ്പ് കാണാഞ്ഞ് അന്വേഷിച്ചപ്പോഴാണ് മോഹന്‍ലാലിനു വിറ്റ കാര്യം പറഞ്ഞത്. നല്ല വീട്ടി കൊണ്ടുള്ള മേശയില്‍ മധ്യ ഭാഗത്തായാണ് ആനക്കൊമ്പ് സ്ഥാപിച്ചിട്ടുള്ളത്. വെള്ളിയിലോ പിച്ചളയിലോ ആണ് അടിഭാഗം ഉറപ്പിച്ചിട്ടുള്ളത്. കൊമ്പുകള്‍ മുകളിലേക്ക് ചേര്‍ന്നാണ് നില്‍ക്കുന്നത്. കൊമ്പുകള്‍ക്ക് നടുവില്‍ കോഴിമുട്ടയുടെ ആകൃതിയില്‍ കണ്ണാടി പിടിപ്പിച്ചിട്ടുണ്ട്. കൊമ്പുകള്‍ ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ കോഴി മുട്ടയുടെ രൂപത്തിലെ കണ്ണാടി നിര്‍മ്മിക്കാന്‍ സാധിക്കൂ. കണ്ണാടി മേലോട്ടും താഴേക്കും ചലിപ്പിക്കാന്‍ കഴിയും. ചന്ദ്രോത്സവം സിനിമയില്‍ ഈ കണ്ണാടിക്ക് മുമ്പില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന രംഗമുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് എ.വി മേനോന്‍ മരിച്ചു പോയി. പക്ഷെ സഹോദരങ്ങള്‍ ഉണ്ട്. ഇവരുടെ വീട്ടില്‍ ജോലിക്ക് നിന്ന ചിലര്‍ക്കും ഈ കാര്യങ്ങള്‍ അറിയാമെന്നും മധു പറഞ്ഞു. റെയ്ഡ് നടത്തി പിടിക്കപ്പെട്ടപ്പോള്‍ താനൊക്കെ ആരാധിക്കുന്ന മഹാനടനായ മോഹന്‍ലാല്‍ നുണ പറഞ്ഞതിലെ വിഷമം കൊണ്ടാണ് ഇക്കാര്യങ്ങള്‍ പുറത്തു വിടുന്നതെന്നും മധു നാരദാ ന്യൂസിനോട് പറഞ്ഞു.

2012 ല്‍ ആദായ വകുപ്പ് അധികൃതര്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വിസ്മയ എന്ന വീട് റെയ്ഡ് നടത്തിയപ്പോള്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു. വനം വകുപ്പിന്റെ അനുമതിയോ പ്രത്യേക ലൈസന്‍സുകളോ ഇല്ലാതെ ആനക്കൊമ്പ് കൈവശം വെച്ചത് പിടികൂടിയാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതും കൊമ്പുകള്‍ പിടിച്ചെടുക്കേണ്ടതുമാണ്. മൂന്ന് വര്‍ഷം മുതല്‍ 7 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റം കൂടിയാണത്.

എന്നാല്‍ പ്രതി മോഹന്‍ലാല്‍ ആയതിനാല്‍ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, ആനക്കൊമ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കാന്‍ വനം വകുപ്പ് അനുമതി കൊടുക്കുകയും ചെയ്തു. മോഹന്‍ലാലിനെതിരെ കേസ് നടക്കുമ്പോഴും തൊണ്ടി മുതല്‍ പ്രതിയുടെ വീട്ടില്‍ തന്നെ സൂക്ഷിക്കാന്‍ അനുമതി കൊടുക്കുകയാണ് വനംവകുപ്പ് ചെയ്തത്.

എറണാകുളം ജില്ലയിലെ പോളനാട് റെയ്ഞ്ച് ഓഫീസില്‍ മോഹന്‍ലാലിനെതിരെ ഒ.ആര്‍.14/2012 ആയാണ് കേസ് എടുത്തത്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ച് മുന്‍മന്ത്രി തിരുവഞ്ചൂരിനേയും മോഹന്‍ലാലിനേയും എതിര്‍കക്ഷികളാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജിയും നില നില്‍ക്കുന്നുണ്ട്.


Viewing all articles
Browse latest Browse all 20532

Trending Articles