Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

മോഹൻലാൽ എന്നെ ഭീഷണിപ്പെടുത്തി: ഷാജോൺ

$
0
0

കൊച്ചി: ദൃശ്യം സിനിമ തീയറ്ററിൽ തകർത്തോടിയപ്പോൾ മലയാളത്തിന്റെ സൂപ്പർ താരം മോഹനൻലാൽ തന്നെ ഭീഷണിപ്പെടുത്തിയതായി സിനിമയിലെ ക്രൂരമായ പൊലീസുകാരനെ അവതരിപ്പിച്ച കലാഭവൻ ഷാജോൺ. സിനിമയിൽ മോഹൻലാലിനെ ക്രൂരമായി മർദിക്കുന്നതും, ചവിട്ടിക്കൂട്ടുന്നതുമായ നിരവധി രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നിരുന്നു. ഇതു പ്രേക്ഷകർ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. യഥാർഥത്തിൽ നീ ക്രൂരനായി ജീവിക്കുകയായിരുന്നു. ഈ സിനിമ കാണുന്ന പ്രേക്ഷകർ യഥാർഥത്തിൽ സഹദേവനെന്ന പൊലീസുകാരനെ വെറുക്കും. അതുകൊണ്ടു തന്നെ നീ തീയറ്ററിൽ പോയി സിനിമ കാണരുത്. എന്റെ ഫാൻസ് ആരെ്‌ങ്കെലും എന്തെങ്കിലും ചെയ്യും – മോഹൻലാലിന്റെ ഭീഷണി ഇതായിരുന്നു.
റിലീസ് ചെയ്ത ആദ്യ നാളുകളിലായിരുന്നു ഷാജോണിന് ചിത്രത്തിൽ ജോർജ്ജുകുട്ടിയായി അഭിനയിച്ച സഹദേവന്റെ അടി മുഴുവൻ വാരിക്കൂട്ടിയ സാക്ഷാൽ മോഹൻലാലിന്റെ വകയായിരുന്നു ഷാജോണിനു ഫോൺ കോൾ ലഭിച്ചത്. ശരിക്കും അതൊരു അംഗീകാരമായി കാണുകയാണ് ഷാജോൺ. പീന്നീട് കാണുമ്പോൾ എല്ലാം സഹദേവന്റെ വേഷത്തിലെ തന്റെ പ്രകടനത്തെ അഭിനന്ദിയ്ക്കാനും മറക്കില്ല ലാലേട്ടൻ.
മിമിക്രി രംഗത്തും നിന്നും എത്തി ചെറിയ സിനിമകളിലൂടെ താരതമ്യേന ചെറിയ വേഷങ്ങൾ ചെയ്ത് മികച്ച കഴിവുള്ളതുകൊണ്ട് ഉയർന്നു വന്ന ഒരു താരമാണ് കലാഭവൻ ഷാജോൺ. നടൻ കലാഭവൻ മണിക്ക് ഡ്യൂപ്പായിട്ടാണ് സിനിമയിൽ എത്തിയതെങ്കിലും മൈ ബോസ് എന്ന ജീത്തു ജോസഫ് സിനിമ മുതൽ ഇങ്ങോട്ട് നായകന്റെ സഹായി ആയും ആയും നെഗേറ്റീവ് കഥാപാത്രമായുമൊക്കെ തിളങ്ങുരകയായിരിന്നു. ഷാജോൺ. ജീത്തു ജോസഫിന്റെ തന്നെ ദൃശ്യം എന്ന മലയാളത്തിലെ സർവ്വകാല സൂപ്പർ ഹിറ്റ് സിനിമ റിലീസ് ചെയ്ത സമയം. ചിത്രത്തിലെ സഹദേവൻ എന്ന ക്രൂരനായ പോലീസുകാരനായി തകർത്താടിയത് കലാഭവൻ ഷാജോൺ ആയിരുന്നു. മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ ഇടിച്ച് വീഴ്ത്തുകയും ചവിട്ടിക്കൂട്ടുകയുമൊക്കെ ചെയ്യുന്ന അതി ക്രൂരനായ പോലീസുകാരനെ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു കയ്യിൽ കിട്ടിയാൽ സഹദേവനെ വകവരുത്തുമെന്ന്.
പക്ഷേ അതിനേക്കാൾ കഷ്ടപ്പെട്ടത് വീട്ടിലാണ്. തീയറ്ററിൽ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ഫൈറ്റ് സീൻ സമയം മോളോട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ല, സിനിമയിൽ അഭിനയിക്കുകയല്ലേ എന്ന് പറഞ്ഞു. എന്നാൽ വീട്ടിൽ എത്തിയപ്പോൾ ഭാര്യയുടെയും മകളുടെയും മട്ടും ഭാവവും മാറി. ലാലേട്ടൻ ഫാൻസായ അവരെ പ്രകോപിപ്പിച്ചത് അദ്ദേഹത്തിന്റെ ശരീരത്തിൽ ചവിട്ടിന്റെ പാട് വന്നതാണ്. പഴയ ഈ സംഭവം എല്ലാം അടുത്തിടെ ഒരു സ്വകാര്യ ടിവി ചാനലിന്റെ കോമഡി റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ഷാജോൺ വീണ്ടും പ്രേക്ഷകരോട് പങ്കുവെയ്ക്കുകയായിരുന്നു.


Viewing all articles
Browse latest Browse all 20542

Trending Articles