Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഇടതുപക്ഷത്തിന് 80-100 സീറ്റ്,പിണറായി മുഖ്യമന്ത്രി,ഇടതുപക്ഷ വിജയം പ്രവചിച്ച് സംസ്ഥാന ഇന്റലിജന്റ്‌സ്.

$
0
0

കൊച്ചി:സംസ്ഥാനത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.മികച്ച ഭൂരിപക്ഷമാണ് സര്‍ക്കാരിന്റെ ഇന്റലിജന്റ്‌സ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് പ്രവചിക്കുന്നത്.80 മുതല്‍ 100 സീറ്റ് വരെ നേടി ഇടതുപക്ഷം അധികാരത്തിലെത്തുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഓരോ ജില്ലയിലേയും രഹസ്യ സംവിധാനം ഉപയോഗിച്ചാണ് രഹസ്യാന്വേഷണ വിഭാഗം ഇങ്ങനെ ഒരു കണക്കുകൂട്ടലില്‍ എത്തിയത്.കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരായുള്ള റിപ്പോര്‍ട്ട് ഇന്റലിജന്റ്‌സ് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.ഇത് ഉടന്‍ തന്നെ ആഭ്യന്തര മന്ത്രിക്ക് കൈമാറും.

 

സംസ്ഥാനത്ത് ഇപ്പോള്‍ ഏറെ കോളിളക്കം സൃഷ്ടിക്കുന്ന ബാര്‍ കോഴ,സോളാര്‍ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടി നല്‍കുമെന്നാണ് പോലീസ് പറയുന്നത്.ലാവ്‌ലിന്‍ കേസ് രണ്ടാമത് പൊടി തട്ടിയെടുക്കാനുള്ള നീക്കവും സര്‍ക്കാരിന് തിരിച്ചടി തന്നെയായാണ് ഭവിച്ചത്.പിണറയിയെ മനപൂര്‍വ്വം കേസില്‍ പെടുത്താന്‍ ശ്രമിച്ചെന്ന സിപിഎം പ്രചരണം അദ്ധേഹത്തിന് ജനങ്ങള്‍ക്കിടയില്‍ രക്തസാക്ഷി പരിവേഷം ലഭിച്ചെന്നാണ് ഇന്റലിജന്റ്‌സ് പറയുന്നത്.തിരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ കേസ് കൊണ്ടുവന്നത് പിണറായിക്കും ഏറെ ഗുണം ചെയ്തു.ഉമ്മന്‍ ചാണ്ടിയും കൂട്ടരും പ്രതീക്ഷിച്ച പോലെ പ്രതിപക്ഷ നേതാവ് പാര്‍ട്ടിക്കകത്ത് ഈ വിഷയം ഉയര്‍ത്തി പ്രതിപക്ഷം കളിക്കാതിരുന്നതും ഇടതുപക്ഷത്തിന് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍.Pinarayi Vijayan
സോളാര്‍ കേസില്‍ മാധ്യമങ്ങളാണ് ഉമ്മന്‍ചാണ്ടിക്ക് പണി കൊടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.വലിയ വാശി പോലെയാണ് സോളാറില്‍ മാധ്യമങ്ങള്‍ തെളിവ് കൊണ്ടു വരുന്നത്.ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു.പോലീസിന്റെ കണക്കുകൂട്ടല്‍ പ്രകാരം പിണറായി തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി.വിഎസ് മത്സരിച്ചാലു മുന്നണിയുടെ നായകന്‍ പിണറായി തന്നെയായിരിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.പിണറായിയുടെ നവകേരള മാര്‍ച്ചും.ഇപ്പോഴത്തെ മീഡിയ മാനേജ്‌മെന്റും അദ്ധേഹത്തിന്റെ ഇമേജ് വര്‍ദ്ധിപ്പിച്ചെന്നാണ് ഇന്റലിജന്റ്‌സ് പറയുന്നത്.ഇനി വലിയ വല്ല ആരോപണവും ഉയര്‍ന്ന് വന്നാല്‍ മാത്രമേ ഇതിനെ മറികടക്കാന്‍ യുഡിഎഫിനാകൂ എന്നും അവര്‍ പറയുന്നു.

 

സീറ്റുകളുടെ കാര്യത്തിലും ഏതാണ്ട് ഒരു ധാരന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിലുണ്ട്.മലബാറിലും,മധ്യകേരളത്തിലും നല്ല മുന്നേറ്റമുണ്ടാക്കാന്‍ ഇടതുപക്ഷത്തിനാകുമ്പോള്‍ യുഡിഎഫ് വോട്ട് ഭിന്നിച്ച് പോകുമെന്നാണ് സര്‍ക്കാരിന്റെ തന്നെ ഇന്റലിജന്റ്‌സ് പറയുന്നത്.ബിജെപി സഖ്യം യുഡിഎഫിനായിരിക്കും വെല്ലുവിളി ഉയര്‍ത്തുക.തമ്മില്‍ തല്ലും,ആരോപണങ്ങളും കൊണ്ട് നട്ടം തിരിയുന്ന യുഡിഎഫിന് പ്രതീക്ഷിച്ച ന്യുനപക്ഷ വോട്ടും ലഭിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.മലബാര്‍ മേഖലയില്‍ മുസ്ലീം ലീഗ് വോട്ടിലും കാര്യമായ വിള്ളല്‍ വീണേക്കും.VS and Pinarayi v
സംഘപരിവാറിനെതിരെ പ്രചരണം നടത്താനും പ്രതിരോധിക്കാനും ഇടതുപക്ഷം കൂടിയേ തീരൂ എന്ന് മുസ്ലീം വോട്ടര്‍മാര്‍ കണ്ക്കുകൂട്ടുന്നുവെന്ന് ഇന്റലിജന്റ്‌സ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.ചിലയിടങ്ങളില്‍ ലീഗ് അറിഞ്ഞ് തന്നെ വോട്ട് മറിക്കാനും സാധ്യതയേറെയാണ്.മലബാറില്‍ നിന്നായിരിക്കും കൂടുതല്‍ സീറ്റുകള്‍ ഇടതുപക്ഷത്തിന് ലഭിക്കുകയെന്നും ഇന്റലിജന്റ്‌സ് പ്രവചിക്കുന്നു.ഇത് മറികടക്കാന്‍ ശക്തമായ പ്രവര്‍ത്തനം യുഡിഎഫും കോണ്‍ഗ്രസ്സും നടത്തേണ്ടി വരുമെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് രമെശ് ചെന്നിത്തലക്ക് കൈമാറും.

 

ഉടന്‍ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പണിയെടുത്തില്ലെങ്കില്‍ മുന്നണി അടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് തന്നെയാണ് പോലീസും പറയുന്നത്.അടുത്ത രണ്ട് മാസത്തിനുള്ളില്‍ കാര്യമായ രാഷ്ട്രീയ മാറ്റമുണ്ടായില്ലെങ്കില്‍ ഇതിനോടടുത്ത ഫലം തന്നെയായിരിക്കും ഉണ്ടാകിൂകയെന്നാണ് കണക്കുകൂട്ടല്‍.അരുവിക്കര തിരഞ്ഞെടുപ്പും അതിന് മുന്‍പ് നടന്ന പാര്‍ളിമെന്റ് തിരഞ്ഞെടുപ്പുമെല്ലാം കൃത്യമായി പ്രവചിച്ച ഇന്റലിജന്റ്‌സ് സംവിധാനം കഴിഞ്ഞ തദ്ധേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സര്‍ക്കാര്‍ നിര്‍ദ്ധേശം അനുസരിച്ച് തന്നെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇങ്ങനൊരു അന്വേഷണം ഇന്റലിജന്റ്‌സ് നടത്തിയത്.പിണറായിയുടെ ജനസ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് അവരുടെ പുതിയ കണ്ടെത്തല്‍.എന്തായാലും ഈ റിപ്പോര്‍ട്ട് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് പറയപ്പെടുന്നത്.


Viewing all articles
Browse latest Browse all 20534

Trending Articles