Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

മഴപ്പാട്ടില്‍ ആരാധകരെ ആവേശം കൊള്ളിച്ച് അന്‍സിബ; പൂരപ്പാട്ടുമായി സോഷ്യല്‍ മീഡിയ

$
0
0

ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സോഷ്യല്‍ മീഡിയയുടെ വേട്ടമൃഗമാണ് അന്‍സിബ ഹസന്‍. ദൃശ്യത്തിലെ സൂപ്പര്‍ ഹിറ്റ് നായികയായപ്പോഴും സോഷ്യല്‍ മീഡിയ അന്‍സിബയെ വെറുതെ വിട്ടില്ല. തട്ടമിടാതെ ഫോട്ടോയ്ക്കു പോസ് ചെയ്താലോ, വസ്ത്രത്തിന്റെ അളവല്‍പം കുറച്ചാലോ സോഷ്യല്‍ മീഡിയ അന്‍സിബയെ കൂട്ടത്തോടെ ആക്രമിക്കും.

asinba

asinba2

asinba3
ഇപ്പോള്‍ അന്‍സിബയ്‌ക്കെതിരെ ചീത്ത വിളിക്കാനുള്ള പുതിയ ചിത്രം കിട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ക്ക്. വിഷയം അന്‍സിബയുടെ പഴയ ഒരു തമിഴ് ചിത്രമാണ്. വിവാദമുണ്ടാക്കിയ ചിത്രത്തിലെ ചില സ്റ്റില്ലുകള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ വഴി പുറത്തു വന്നത്. പോരേ പൂരം സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുള്‍ അന്‍സിബയെ കൂട്ടത്തോടെ ആക്രമിച്ചു.

asinba4

asinba5

asinba7
3,885,387 ലൈക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അന്‍സിബയുടെ ഫെയ്‌സ് ബുക്ക് പേജിനുള്ളത്. ഇതിലേറെ ശത്രുക്കളും ഇപ്പോള്‍ തന്നെ ഈ കൊച്ചു നടിക്കുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. സോഷ്യല്‍ മീഡിയയില്‍ അന്‍സിബയുടെ ശത്രുക്കളില്‍ ഏറെയും സ്വന്തം മതത്തില്‍ നിന്നു തന്നെയുള്ളവരാണ്. ഇവരുടെ ഓരോ പുതിയ ചിത്രത്തിനും ഉടന്‍ തന്നെ വരും വൃത്യസ്തമായ ഫത് വകളുമായി സോഷ്യല്‍ മീഡിയ മതപ്രമാണിമാര്‍. സോഷ്യല്‍ മീഡിയ ഞരമ്പു രോഗികള്‍ക്കും അന്‍സിബയെ ഏറെ ഇഷ്ടമാണ്. പക്ഷേ, ഇവരുടെ വായില്‍ നിന്നു വരുന്ന കമന്റുകള്‍ പക്ഷേ, കുടുംബത്തില്‍ പിറന്നവര്‍ക്കു വായിക്കാല്‍ കൊള്ളില്ല.


Viewing all articles
Browse latest Browse all 20532

Trending Articles