Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു -സരിത

$
0
0

കൊച്ചി: സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് ലൈംഗികമായും പീഡിപ്പിക്കപ്പെട്ടതായി സരിത എസ്. നായര്‍ കമീഷന് മുമ്പാകെ മൊഴിനല്‍കി. എറണാകുളം സി.ജെ.എം എന്‍.വി. രാജുവിനെ വിസ്തരിച്ചപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സരിത പറഞ്ഞതായി മൊഴിനല്‍കിയിരുന്നു. കമീഷന്‍ ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ സി.ജെ.എമ്മിന്‍െറ മൊഴി ശരിയാണെന്ന് സരിത സമ്മതിച്ചു. അതേസമയം, ജയിലില്‍വെച്ച് എഴുതിയ കത്ത് കമീഷനില്‍ ഹാജരാക്കാന്‍ താല്‍പര്യമില്ളെന്ന് സരിത പറഞ്ഞു. കത്ത് പിടിച്ചെടുക്കില്ളെന്ന് കമീഷനും വ്യക്തമാക്കി.
13 വി.ഐ.പികളുടെയും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍െറയും പേര് കത്തിലുണ്ടെന്ന മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്‍െറ മൊഴി സരിത ശരിവെച്ചു. എന്നാല്‍, കത്തിലെ പേരുകള്‍ വെളിപ്പെടുത്തണമെന്ന കമീഷന്‍െറ ആവര്‍ത്തിച്ചുള്ള ആവശ്യം സരിത തള്ളി. കത്തില്‍ ജോസ് കെ. മാണിയുടെ പേര് എഴുതിയിട്ടില്ല. കത്തിനൊപ്പമുള്ള കുറിപ്പില്‍ ജോസ് കെ. മാണിയുടെ പേരുണ്ടായിരുന്നു. അതാണ് മാധ്യമങ്ങള്‍ പകര്‍ത്തിയത്. കത്ത് പി.സി. ജോര്‍ജ് വായിച്ചിട്ടുണ്ട്. ബാലകൃഷ്ണപിള്ളയാണ് പി.സി. ജോര്‍ജിന് കത്ത് കൈമാറിയത്. ബാലകൃഷ്ണപിള്ളയുടെ സമ്മര്‍ദം മൂലമാണ് പി.സി. ജോര്‍ജിനെ കാണാന്‍ പോയത്. പര്‍ദ ധരിച്ചാണ് പോയത്. മൊഴി പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം കൂടി വേണമെന്ന സരിതയുടെ ആവശ്യം കമീഷന്‍ പരിഗണിച്ചു. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ക്രോസ് വിസ്താരം തുടങ്ങും.


Viewing all articles
Browse latest Browse all 20532

Trending Articles