Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ആറ്റിങ്ങലില്‍ യുവാവിനെ പട്ടാപകല്‍ തല്ലിക്കൊല്ലുന്ന വീഡിയോ പുറത്ത്.

$
0
0

തിരുവനന്തപുരം:തലസ്ഥാനത്ത് യുവാവിനെ പട്ടാപകല്‍ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ചാനലുകള്‍.ആറ്റിങ്ങലില്‍ 22കാരനായ യുവാവിനെ ഇന്നലെ വൈകീട്ട് നാലരയോടെയാണ് ഒരുസംഘം ക്രൂരമായി മര്‍ദ്ധിച്ച് കൊന്നത്.വക്കം സ്വദേശി ഷബീര്‍ ആണ് കൊല്ലപ്പെട്ടത്.ഇയാള്‍ ഡിഗ്രീ വിദ്യാര്‍ത്ഥിയാനെന്നാണ് ലഭിക്കുന്ന വിവരം.ദൃശ്യങ്ങള്‍ ഇന്ന് വൈകീട്ടോറ്റെയാണ്‍’ ചാനലുകല്‍ പുറത്ത് വിട്ടത്.

 

വക്കം ലെവല്‍ ക്രോസിന് സമീപത്ത് പൊതുവഴിയില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന്ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.മുന്‍വൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതദൃശ്യം ആരാണ് പകര്‍ത്തിയതെന്ന് വ്യക്തമായിട്ടില്ല.നറ്റുറോദില്‍ ബൈക്കില്‍ പൊകുകയായിരുന്ന രണ്ടു പേരെ തടഞ്ഞു നിര്‍ത്തി മൂന്ന് പേര്‍ മര്‍ദ്ധിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.ബൈക്ക് നിലത്തിട്ട് ഓടിയ ഷബീറിനെ വടി കോണ്ട് തലക്ക് ക്രൂരമായി സംഘത്തിലെ ടീഷര്‍ട്ട് ധരിച്ച യുവാവ് മര്‍ദ്ധിക്കുന്നുണ്ട്.തലക്ക് അടിയേറ്റ് നിലത്ത് ചലനമില്ലാതെ കിടക്കുന്ന യുവാവിന്റെ കാല്‍ ഒരാള്‍ പൊക്കിപിടിക്കുകയും മറ്റൊരാള്‍ കാല്‍ ഒടിയുവോളം തല്ലുകയും ചെയ്യുന്നുണ്ട്.ഇതിനിടയില്‍ തല്ലിയൊടിക്കടാ കാല്‍ എന്ന് ആരോ വിളിച്ച് പറയുന്നതും വ്യക്തമാണ്.ഈ സംയമൊക്കെ റോഡിലൂടെ നിരവധി വാഹനങ്ങളില്‍ ആളുകള്‍ പോകുന്നുണ്ട്.

 

അവരൊന്നും തന്നെ ഈ ക്രൂരകൃത്യം ശ്രദ്ധിക്കുന്നേയില്ല.ഏതാണ്ട് അഞ്ച് മിനിട്ട് മര്‍ദ്ധിച്ച ശേഷം സംഘം ഷബീറിനൊപ്പമുള്ളയാളെ മര്‍ദ്ധിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.തല്‍ക്ഷണം തന്നെ ഷബീര്‍ മരിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.ഇന്നാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.
പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നാണ് പോലീസ് പറയുന്നത്.എന്നാല്‍ ആരെങ്കിലും പിടിയിലായതായി ഇത് വരെ സൂചനയില്ല.പ്രദേശത്ത് ഇതിന് മുന്‍പും ഗുണ്ടാ അക്രമണം നടന്നിട്ടുണ്ടെന്ന് സ്ഥലം എംഎല്‍എ ബി സത്യന്‍ പറഞ്ഞു.അക്രമികളെ അടിച്ചമര്‍ത്താന്‍ പോലീസ് ഇടപെടണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.


Viewing all articles
Browse latest Browse all 20532

Trending Articles