Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

കേരളയാത്രക്ക് ഇന്ന് തുടക്കം

$
0
0

മുസ്ലീം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര ഇന്ന് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സൗഹൃദം, സമത്വം, സമന്വയം എന്ന മുദ്രാവാക്യവുമായാണ് യാത്ര. നേതാക്കളായ കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍, മന്ത്രി ഡോ. എം.കെ. മുനീര്‍, പി.കെ.കെ. ബാവ, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍വഹാബ് എം.പി, കെ.എം. ഷാജി എം.എല്‍.എ എന്നിവരെ കൂടാതെ ലീഗിന്‍െറ പോഷക സംഘടനകളായ എസ്.ടി.യു, യൂത്ത്ലീഗ്, എം.എസ്.എഫ് എന്നിവയുടെ സംസ്ഥാന ഭാരവാഹികള്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്.

നിയമസഭയിലേക്കുള്ള പാര്‍ട്ടി പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ജാഥയ്ക്കുണ്ട്.ഇന്നുരാവിലെ 10ന് കാസര്‍കോട്ടും 11ന് പള്ളിക്കരയിലും ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട്ടും സ്വീകരണം നല്‍കും. വൈകീട്ട് ആറിന് തൃക്കരിപ്പൂരില്‍ ജില്ലാതല പര്യടനം സമാപിക്കും.


Viewing all articles
Browse latest Browse all 20538

Trending Articles