Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

റോണാള്‍ഡീഞോയെത്തി; കോഴിക്കോടിന്റെ ഭൂമിയില്‍ ഇനി പന്തുരുളും

$
0
0

കോഴിക്കോട്: സേട്ട് നാഗ്ജി ഫുട്‌ബോളിന്റെ ബ്രാന്‍ഡ് അംബാസിഡറായ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ കോഴിക്കോടിന്റെ മണ്ണിലെത്തി. വിമാനത്താവളത്തില്‍ മുതല്‍ ആവേശോജ്വല സ്വീകരണത്തോടെയാണ് റൊണാള്‍ഡീഞ്ഞോയെ സ്വീകരിച്ചത്.
ഫെബ്രുവരി അഞ്ച് മുതല്‍ 21 വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം അഥവാ സിഫ് ഭാരവാഹികള്‍ ജിദ്ദയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ല ഫുട്‌ബോള്‍ അസോസിയേഷനും സിഫ് ഭാരവാഹികളും പ്രവാസി വ്യവസായപ്രമുഖരും ചേര്‍ന്ന് രൂപീകരിച്ച മോണ്ടിയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുമാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍.ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞ്യോ ആണ് ബ്രാന്‍ഡ് അംബാസിഡര്‍. കോഴിക്കോട് ടൂര്‍ണമെന്റ് വീണ്ടും

നടത്താനും റെണാള്‍ഡീഞ്ഞ്യോയെ ബ്രാന്‍ഡ് അംബാസിഡറാക്കാനും കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് സിഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മുപ്പത്തിയാറാമത് സേട്ട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഈ മാസം 24 ന് കോഴിക്കോട് കടപ്പുറത്ത് റൊണാള്‍ഡീഞ്ഞ്യോ നിര്‍വഹിക്കും. കേരളത്തിലെ പഴയകാല ഫുട്‌ബോള്‍ താരങ്ങളെ ചടങ്ങില്‍ ആദരിക്കും. ടിക്കറ്റുകള്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ ജിദ്ദയിലെ സിഫ് ടൂര്‍ണമെന്റ് ഗ്രൗണ്ടില്‍ ലഭിക്കും. ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ അണ്ടര്‍ 23 ദേശീയ ടീമും ബ്രസീല്‍, ഇംഗ്ലണ്ട്, ജര്‍മനി, മെക്‌സിക്കോ റുമേനിയ എന്നിവിടങ്ങളില്‍ നി്ന്നുള്ള ടീമുകളും പങ്കെടുക്കും. ബാഗ്ലൂര്‍ എഫ്‌സിയാണ് ഇന്ത്യയില്‍ നിന്നും പങ്കെടുക്കുക. ഐഎസ് എല്‍ മാതൃകയില്‍ വര്‍ഷത്തില്‍ നാല് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് സിഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ചെയര്‍മാനും സിഫ് പ്രസിഡന്റുമായ വി.പി ഹിഫ്‌സു റഹ്മാന്‍, സിഫ് സെക്രട്ടറി നാസര്‍ ശാന്തപുരം, ട്രഷറര്‍ വി.കെ.റൗഫ്, വൈസ് പ്രസിഡന്റ് ബേബി നീലാമ്പ്ര, മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഡയറക്ടര്‍മാരായ അല്‍ റയാന്‍ മെഡിക്കല്‍ ഗ്രൂപ്പ് സി.എം.ഡി വി.പി മുഹമ്മദലി,വി.പി ശിയാസ്, അബ്ദുല്‍ മജീദ് നഹ എന്നിവര്‍ പങ്കെടുത്തു.


Viewing all articles
Browse latest Browse all 20534

Trending Articles