Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20567

ജോസ് കെ.മാണിയെ ആശുപത്രിയിലേക്ക് മാറ്റി

$
0
0

കോട്ടയം: റബര്‍ വിലയിടിവി. പ്രതിഷേധിച്ച് കോട്ടയത്ത് നിരാഹാര സമരം അനുഷ്ഠിച്ചുവന്നിരുന്ന ജോസ് കെ. മാണി എം.പിയെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറാന്‍ നിര്‍ദേശിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതേതുടര്‍ന്നാണ് സമരത്തിന്റെ ആറാം ദിവസമായ ഇന്ന് പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ സമരം തുടരുമെന്ന് ജോസ് കെ.മാണി അറിയിച്ചു.

അതേസമയം റബര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ക്രിയാത്മകമായ തീരുമാനമുണ്ടാകും വരെ റബര്‍ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. തുടര്‍ സമരങ്ങളുമായി കേരള കോണ്‍ഗ്രസ് മുന്നോട്ടു പോകും. ആരോഗ്യ സ്ഥിതി മോശമാണെങ്കിലും നിരാഹാര സമരം തുടരുമെന്നു തന്നെയാണ് ജോസ് കെ. മാണി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റബര്‍ വിഷയത്തില്‍ നടത്തേണ്ട തുടര്‍സമരം സംബന്ധിച്ചു കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ വിലയിടിവിനെതിരെ നടത്തുന്ന സമരങ്ങള്‍ കേരള കോണ്‍ഗ്രസ് തുടരുക തന്നെ ചെയ്യും. സമരത്തിന്റെ കേന്ദ്രം കോട്ടയം തന്നെ ആകണമെന്നില്ല. വിവിധ രൂപത്തില്‍ സമരം തുടരും.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മല സീതാരാമനുമായി ജോസ് കെ. മാണിയുടെ നിരാഹാര സമരം സംബന്ധിച്ചു ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. വിദേശ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരികെ എത്തിയശേഷം വിഷയം ചര്‍ച്ച ചെയ്തു കൂടുതല്‍ തീരുമാനമെടുക്കാമെന്നു കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പു ലഭിച്ചിട്ടുണ്ട്. റബര്‍ ഇറക്കുമതി നിരോധിച്ചതും ഇറക്കുമതി രണ്ടു തുറമുഖങ്ങള്‍ വഴി നിജപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതും കര്‍ഷകര്‍ക്കു ചെറിയ ആശ്വാസം നല്‍കുന്നതാണ്. ഇതുകൊണ്ടു മാത്രം റബര്‍ കര്‍ഷകര്‍ക്കു പൂര്‍ണ പ്രയോജനം ലഭിക്കില്ലെന്നും കെ.എം. മാണി പറഞ്ഞു.</പ്>
റബര്‍ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിച്ചെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്കു കൃത്യമായ പ്രയോജനം ലഭിക്കുകയുള്ളൂ. റബര്‍ ഇറക്കുമതി ചെയ്യില്ലെന്ന ഉറപ്പു നല്‍കണമെന്നും, 500 കോടി രൂപയെങ്കിലും വിലസ്ഥിരതാ ഫണ്ടില്‍ നിന്നും കര്‍ഷകര്‍ക്ക് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിലോഗ്രാമിനു 200 രൂപയെങ്കിലും റബറിനു വില ലഭിക്കണം.


Viewing all articles
Browse latest Browse all 20567

Trending Articles