Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ മോഷ്ടാവ് അറസ്റ്റില്‍.

$
0
0

തേഞ്ഞിപ്പലം: സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ മോഷ്ടാവ് അറസ്റ്റില്‍. തിരൂരിലെ ബൈക്ക് മോഷണത്തിലും കുറ്റക്കാരന്‍. ചേലേമ്പ്ര മാടമ്പില്‍ അബ്ദുള്‍നാസറി(46)നെയാണ് തേഞ്ഞിപ്പലം എസ്.ഐ പി. രവീന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 25ന് പള്ളിക്കല്‍ സ്വദേശി അത്താണിക്കല്‍ സബീറിന്റെ അടുക്കളയുടെ കതകിന്റെ പൂട്ടുപൊളിച്ച് വീടിനകത്തു കയറിയ മോഷ്ടാവിന്റെ ചിത്രമാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്. കൂടാതെ സമാനമായി തിരൂരിലെ ഹരീന്ദ്രന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതിലും പ്രതിയാണ് അബ്്ദുള്‍ നാസര്‍.

ബൈക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് രാമനാട്ടുകര ബീവറേജ് ഷോപ്പിന്റെ സമീപത്തു നിന്ന് പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ജില്‌ളയിലെ കസബ, വെള്ളയില്‍, ഫറോക്ക് എന്നീ സ്‌റ്റേഷനുകളില്‍ അഞ്ച് കേസുകള്‍ കേസുകളുണ്ട്. ഇതില്‍ നാല് വാഹനമോഷണക്കേസും മറ്റൊന്ന് ബാറ്ററികേസുമാണ് നാസറിന്റെ പേരിലുള്ളത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.


Viewing all articles
Browse latest Browse all 20534

Trending Articles