Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

ബന്ധുവിന്റെ വസ്തു തര്‍ക്കം പരിഹരിക്കാന്‍ എത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്കു കല്ലേറില്‍ പരിക്ക്

$
0
0

തിരുവനന്തപുരം: ബന്ധുവീട്ടില്‍ വസ്തുതര്‍ക്കം പരിഹരിക്കാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കല്ലേറില്‍ പരിക്ക്. ഞായറാഴ്ച െവെകിട്ട് അഞ്ചിന് കവടിയാര്‍ കനകനഗറില്‍ താമസിക്കുന്ന ബന്ധു ഷീജയുടെ വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസി എം.പിയെ ആക്രമിച്ചത്. ഷീജയുടെ വീടിനുനേര്‍ക്കെറിഞ്ഞ കല്ല് കൊടിക്കുന്നിലിന്റെ ചുണ്ടില്‍ പതിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട് കനകനഗര്‍ സി36ല്‍ താമസിക്കുന്ന അശോകനെയും (50) ഭാര്യ ഗീതയെയും മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഭാഷ്യം ഇങ്ങിനെ ഷീജയും അശോകനുമായി മാസങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മ്യൂസിയം സ്റ്റേഷനില്‍ ഇരുകൂട്ടരും പരാതി നല്‍കിയിരുന്നു. ഞായറാഴ്ച െവെകിട്ട് ഇരുകൂട്ടരെയും ചര്‍ച്ച നടത്താന്‍ എസ്.ഐ സ്റ്റേഷനിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനുമുന്നോടിയായാണ് അശോകനുമായി അനുരഞ്ചന ചര്‍ച്ച നടത്താന്‍ കൊടിക്കുന്നില്‍ എത്തിയത്. ചര്‍ച്ച വാക്കേറ്റത്തിലേക്ക് കടക്കുകയും െകെയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു. ഇതിനിടെ അശോകന്‍ വീടിനുനേരെ കല്ലെടുത്തെറിഞ്ഞു. ഇതു എം.പിയുടെ മുഖത്ത് പതിക്കുകയായിരുന്നു. ചുണ്ടിന് പരിക്കേറ്റ എം.പിയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എം.പി തയാറായില്ല.


Viewing all articles
Browse latest Browse all 20542

Trending Articles