Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

പി.സി.ജോര്‍ജും ബാറും; മാണി മാറുന്നു? ജോസ്‌ കെ. മാണി സംസ്‌ഥാന നേതൃത്വത്തിലേക്ക് !..

$
0
0

തിരുവനന്തപുരം:കേരളരാഷ്ട്രീയത്തിലെ അതികായകനായ കെ.എം മാണിക്ക് രാഷ്ട്രീയത്തില്‍ ഇടര്‍ച്ച .ഇനി മുന്നോട്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുന്നോട്ട് പോകുവാന്‍ നില്‍ക്കില്ലായെന്നും വിലയിരുത്തപ്പെടുന്നു.കേരളകൊണ്‍ഗ്രസില്‍ പി.സി.ജോര്‍ജുമായുള്ള ഉടക്കും ഇപ്പോള്‍ ബാര്‍ വിഷയത്തിലെ ഇരുട്ടടിയും രാജിയും ഇനി രാഷ്ട്രീയ ഭാവി ഇല്ലെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ മാണി മാറിനിന്ന്‌ മകന്‍ ജോസ്‌ കെ. മാണിയെ രംഗത്തിറക്കാന്‍ ആലോചന നടക്കുന്നുണ്ട്. നിലവിലെ രാഷ്‌ട്രീയസാഹചര്യത്തില്‍ അതാണ്‌ നല്ലതെന്ന ചിന്ത മാണിയില്‍ തന്നെ ഉടലെടുത്തിട്ടുണ്ട്‌. മകനെ സംസ്‌ഥാനരാഷ്‌ട്രീയത്തിലെത്തിക്കണമെങ്കിലും തനിക്കുശേഷം പാര്‍ട്ടിയുടെ ചുക്കാന്‍ ജോസ്‌ കെ. മാണിയുടെ കൈയിലൊതുങ്ങണമെങ്കിലും ഇത്‌ വേണമെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌.

നിലവിലെ സാഹചര്യത്തില്‍ പാലയിലാണെങ്കില്‍ പോലും കെ.എം. മാണിയുടെ സ്‌ഥിതി അത്ര സുരക്ഷിതമല്ലെന്നാണ്‌ കേരള കോണ്‍ഗ്രസ്‌(എം) വൃത്തങ്ങള്‍ പറയുന്നത്‌. തദ്ദേശതെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തിന്റെ ശക്‌തികേന്ദ്രങ്ങളില്‍ വിജയം ആവര്‍ത്തിച്ചുവെന്ന വാദത്തിലും അത്ര കഴമ്പില്ലെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ പൂഞ്ഞാര്‍ ഡിവിഷനില്‍ മത്സരിച്ച മാണിഗ്രൂപ്പില്‍പ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പരാജയപ്പെട്ടത്‌ തന്നെ ഏറ്റവും വലിയ തെളിവാണ്‌. ഡിവിഷന്റെ പേര്‌ പൂഞ്ഞാറെന്നാണെങ്കിലും അത്‌ പാലാ നിയമസഭാമണ്ഡലത്തില്‍പ്പെടുന്നതാണ്‌. അതുപോലെത്തന്നെ മറ്റു പല സ്‌ഥലങ്ങളിലും. ഈ സാഹചര്യത്തില്‍ കെ.എം. മാണി പാലയില്‍ വീണ്ടും മത്സരിക്കുകയും അവിടെ അദ്ദേഹത്തിന്റെ ആ ജന്മശത്രുവായ പി.സി. ജോര്‍ജ്‌ എതിരാളിയായി വരികയും ചെയ്‌താല്‍ സ്‌ഥിതി മോശമാകും. പുനഃസംഘടിപ്പിക്കപ്പെട്ട പാലാ മണ്ഡലത്തില്‍ മാണിക്ക്‌ വിജയിക്കമെങ്കില്‍ ജോര്‍ജിന്റെ സഹായം കൂടി വേണ്ടിവരും.

എന്നാല്‍ അടുത്തതവണ മാണി മത്സരിച്ചാല്‍ താന്‍ എതിര്‍ സ്‌ഥാനാര്‍ത്ഥിയാകുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇപ്പോഴും അത്‌ തള്ളിക്കളയാന്‍ പി.സി. ജോര്‍ജ്‌ തയാറല്ല. അത്തരത്തില്‍ ജോര്‍ജ്‌ കൂടി രംഗത്തിറങ്ങി അതിലൂടെ ഒരു തോല്‍വികൂടി സംഭവിച്ചാല്‍ അതോടെ മാണിയുടെ രാഷ്‌ട്രീയജീവിതത്തിന്‌ തിരശീലവീഴും. ഇതിനെക്കുറിച്ച്‌ അദ്ദേഹം ആലോചിക്കുന്നുണ്ട്‌. ഒപ്പം ഇതൊരു അവസരമായിയെടുത്ത്‌ മകനെ തന്റെ സ്‌ഥാനത്ത്‌ കൊണ്ടുവരാനുളള നീക്കവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്‌. സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ വ്യക്‌തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ജോസ്‌ കെ. മാണിക്ക്‌ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന ചിന്തയാണ്‌ മാണിക്കുള്ളത്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ എത്തിക്കണം. അതിന്‌ മാണി കാണുന്ന രണ്ടു മണ്ഡലങ്ങള്‍ പാലയും കടുത്തുരുത്തിയുമാണ്‌. കടുത്തുരുത്തി ഇപ്പോള്‍ ജോസഫ്‌ ഗ്രൂപ്പില്‍പ്പെട്ട മോന്‍സ്‌ ജോസഫിന്റെ പക്കലാണ്‌. മാണിയുടെ സഹായം കൂടിയേ അവിടെ മോന്‍സിന്‌ ജയിക്കാന്‍ കഴിയുകയുള്ളുവെങ്കിലും മണ്ഡലം ആവശ്യപ്പെട്ടാല്‍ അദ്ദേഹം ഇടയും. സ്വന്തം നിലയില്‍ മാത്രം അവിടെ ജോസ്‌ കെ. മാണിയെ വിജയിപ്പിച്ചെടുക്കാനും ബുദ്ധിമുട്ടായിരിക്കും. ആ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യം പാലയായിരിക്കും. ജോസ്‌ കെ. മാണി വരുമ്പോള്‍ പി.സി. ജോര്‍ജിന്റെ ശല്യവും അത്രത്തോളം ഉണ്ടാവില്ല. മാത്രമല്ല, ജോസ്‌ കെ. മാണി എം.എല്‍.എയാകുകയും താന്‍ പാര്‍ട്ടിയെ നിയന്ത്രിച്ചുകൊണ്ട്‌ തലപ്പത്ത്‌ തുടരുകയും ചെയ്‌താല്‍ മാത്രമേ പിന്‍ഗാമിക്ക്‌ ശരിയായ പാത ഒരുക്കാന്‍ കഴിയുകയുള്ളുവെന്നാണ്‌ മാണി കണക്കുകൂട്ടുന്നത്‌. അതുകൊണ്ട്‌ ഇപ്പോള്‍ മന്ത്രിസ്‌ഥാനം നഷ്‌ടപ്പെട്ട്‌ പോകുന്ന മാണി മകന്‌ സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ കടന്നുവരാനുള്ള നിലമൊരുക്കലായിരിക്കും നടത്തുക.


Viewing all articles
Browse latest Browse all 20538

Trending Articles