തൃശ്ശൂര്‍ നഗരം ഇന്ന് പുലിപ്പടകള്‍ കൈയ്യടക്കും. ആറ് ദേശങ്ങളില്‍ നിന്നുള്ള പുലിക്കൂട്ടങ്ങളാണ് വൈകിട്ടോടെ സ്വരാജ് ഗ്രൗണ്ടില്‍ സംഗമിക്കുക. മൂന്നൂറോളം പുലികളാണ് ആറ് ദേശങ്ങളില്‍ നിന്നായി എത്തുക.മേളക്കാരും, ഫ്ളോട്ടും, പുലി വണ്ടിയും അകമ്പടിയായി എത്തും. കോട്ടപ്പുറം പുലി സംഘത്തില്‍ പെണ്‍പുലി സംഘവും, സ്ത്രീകളുടെ മേള സംഘവും ഉണ്ട്. നാല് മണി മുതലാണ് പുലികള്‍ ഗ്രൗണ്ടില്‍ പ്രവേശിച്ച് തുടങ്ങുക. എട്ട് മണിയോടെ പരിപാടികള്‍ അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ തൃശ്ശൂര്‍ നഗരത്തില്‍ കര്‍ശന വാഹന നിയന്ത്രണം ഉണ്ട്. റൗണ്ടിലും, സമീപ പ്രദേശങ്ങളിലും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.
The post തൃശ്ശൂരില്‍ ഇന്ന് പുലിയിറങ്ങും appeared first on Daily Indian Herald.