Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

സി.പി.എം നേതാക്കളെയും കോൺഗ്രസിനെയും വലവിരിയ്ക്കാന്‍ അമിത് ഷായുടെ പ്രൊഫഷണല്‍ ടീം രംഗത്ത് !..പാലക്കാട് ഉള്‍പ്പെടെ 5 ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ മുന്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ ലക്ഷ്യമിട്ട് അമിത് ഷായും കൂട്ടരും !

$
0
0

ഡി.ഐ .എച്ച് ന്യൂസ് ബ്യൂറോ
കോഴിക്കോട്: കേരളത്തിൽ ഭരണം പിടിക്കാനും ലോകസഭയിൽ 12 സീറ്റുകളില്‍ വിജയിക്കണമെന്ന വ്യക്തമായാ തീരുമാനത്തോടെ കരുനീക്കം നടത്തുന്നത് മാസ്റ്റർ ബ്രെയിൻ അമിത് ഷാ ആണ്. നിലവിലുള്ള സംവിധാനം അതിന് പര്യാപ്തമല്ലെന്ന ഉറച്ച ബോധ്യവും അവര്‍ക്കുണ്ട്.അതിനാല്‍ തന്നെ പുറത്തുനിന്നും ശക്തരായ സ്ഥാനാര്‍ഥികളെ ബി ജെ പി പാളയത്തിലെത്തിക്കാനുള്ള തന്ത്രപരമായ കരുനീക്കങ്ങളാണ് ബി ജെ പി കേന്ദ്രങ്ങള്‍ നടത്തുന്നത്. ഇതിനായുള്ള കര്‍മ്മ പദ്ധതികളും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നുണ്ട്.അതില്‍ പ്രധാനമാണ് ബി ജെ പിയ്ക്ക് ശക്തമായ പോരാട്ടമുള്ള പാലക്കാട് ലോക്സഭാ മണ്ഡലം. പാര്‍ട്ടിയുടെ ശക്തിപോലെ തന്നെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് ഏറ്റവും ശക്തമായ മണ്ഡലവുമാണ് പാലക്കാട്. അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ നിന്നൊരു സ്ഥാനാര്‍ഥി വന്നാല്‍ പാലക്കാട്ട് ബി ജെ പി വോട്ടുകള്‍ പോലും മുഴുവന്‍ കിട്ടില്ലെന്നതാണ് സ്ഥിതി. ഈ സാഹചര്യത്തില്‍ പാലക്കാട്ടെ ഏറ്റവും വലിയ പാര്‍ട്ടിയായ സി പി എമ്മില്‍ നിന്നൊരു സ്ഥാനാര്‍ഥി എന്ന അജണ്ടയാണ് അമിത് ഷായുടേത്. ഇതിനായി മേഖലയില്‍ നിന്നുള്ള 3 മുന്‍ സി പി എം എം പിമാരെ തന്നെ ബി ജെ പി ലക്ഷ്യമിടുന്നതായ സൂചനകളാണ് പുറത്തുവരുന്നത്. bjpവിജയിച്ചാല്‍ ഉറപ്പുള്ള കേന്ദ്ര ക്യാബിനറ്റ് മന്ത്രിസ്ഥാനം ഉള്‍പ്പെടെ വമ്പന്‍ ഓഫറുകളാണ് ഇവര്‍ക്കായി ബി ജെ പി ഒരുക്കിയിരിക്കുന്നത്.ഇവരെ ലക്ഷ്യമിട്ട് സംസ്ഥാന നേതാക്കള്‍ പോലും അറിയാതെ ശക്തരായ മധ്യസ്ഥരെയാണ് ബി ജെ പി രംഗത്തിറക്കുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ശക്തരായ എതിരാളികളായ സി പി എമ്മില്‍ നിന്ന് നേതാക്കളെ അടര്‍ത്തി മാറ്റുക എന്നത് ബി ജെ പിയുടെ വലിയ സ്വപ്നവുമാണ്.ഈ ലക്ഷ്യവുമായി ഭൂരിപക്ഷ, സവര്‍ണ്ണ സമുദായങ്ങളില്‍ നിന്നുള്ള അര ഡസനോളം സി പി എം നേതാക്കളെ ലക്ഷ്യമിട്ട് ബി ജെ പി കരുനീക്കങ്ങള്‍ നടത്തി വന്നിരുന്നതായാണ് സൂചന.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട് മണ്ഡലങ്ങളിലൊക്കെ നിലവിലെ ബി ജെ പി നേതാക്കള്‍ക്ക് പകരം പുറത്തു നിന്നുള്ള നേതാക്കളെ ബി ജെ പിയിലെത്തിച്ച് പരീക്ഷിക്കാനാണ് ചരടുവലികള്‍ നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ചില രണ്ടാം നിര നേതാക്കളെയാണ് ബി ജെ പി ലക്‌ഷ്യം വയ്ക്കുന്നത്.കോട്ടയത്ത് ഒരു സിപിഎം എം എല്‍ എയെ രംഗത്തിറക്കാനാണ് ബി ജെ പിയുടെ ആഗ്രഹമെങ്കിലും അദ്ദേഹം ആ വഴിയ്ക്ക് ചിന്തിക്കുന്ന ആളല്ല. അതിനാല്‍ രാഷ്ട്രീയക്കാരനല്ലാത്ത ഒരാളെ ഇവിടെ പരീക്ഷിക്കാനാണ് സാധ്യത.മറ്റ്‌ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പല തന്ത്രങ്ങളും അമിത് ഷാ കേരളത്തില്‍ പരീക്ഷിച്ചു നോക്കുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലം കാണുന്നില്ലെന്ന സന്ദേഹം ബി ജെ പിയ്ക്കുണ്ട്. അതിനാല്‍ തന്നെ കേരളത്തില്‍ നേതാക്കളെ വല വീശാന്‍ ബിസിനസ് ഉദ്യോഗസ്ഥ രംഗങ്ങളിലെ പ്രഗല്‍ഭരെയാണ് അമിത് ഷായും കൂട്ടരും രംഗത്തിറക്കുന്നത്.

ക്രിസ്ത്യാനികളുടേയും ന്യുനപക്ഷത്തിന്റെയും കർഷകരുടേയും പിന്തുണ ഉറപ്പാക്കി കേരളം പിടിക്കാൻ അമിത് ഷായും എത്തുന്നു .സി പി എം കോട്ടകൾ പിടിച്ചെടുക്കാനുള്ള പദയാത്ര സെപ്റ്റംമ്പറിൽ കാസറഗോഡ് മുതൽ കന്യാകുമാരിവരെ കേരളം ഇളക്കി മരിക്കുന്ന പദയാത്രയിൽ സി.പി.എം കോട്ടകളിൽ വിള്ളൽ വീഴ്ത്തും .AMIT SHAH KERALA PADAYATHRA CPM കേരളം ഇളക്കി മറിച്ച പദയാത്ര ലക്‌ഷ്യം വെക്കുന്നത് കേരളം ഭരണം തന്നെയാണ് അടുത്ത 10 വർഷത്തിനുള്ളിൽ കേരളത്തിൽ ഭരണം പിടിക്കുക .2019 ലെ തിരെഞ്ഞെടുപ്പിൽ 10 സീറ്റ് നേടുക എന്ന മാസ്റ്റർ പ്ലാൻ ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നേതൃത്വം കേരളത്തിൽ തമ്പടിച്ച് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് .ഈ പദയാത്രയോടെ കേരളത്തിലെ രാഷ്ട്രീയ പൊതു ചിന്തയിൽ മാറ്റം വരുമെന്നും അതിശക്തമായ ദ്രുവീകരണം നടക്കുമെന്നും ബിജെപിയിലെ ഉന്നതനായ ദേശീയ നേതാവ് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു .കേരളത്തിൽ ബിജെപിയെ വളർത്തുക എന്ന മാസ്റ്റർ പ്ലാൻ ബിജെപി തയ്യാറാക്കിയിട്ട് മാസങ്ങളായി .കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ഒരിക്കലും വിജയിക്കില്ല എന്ന് പറഞ്ഞിടത്ത് കേരളത്തിൽ ഒരു സീറ്റിൽ വിജയിക്കാനും പത്തോളം മണ്ഡലത്തിൽ വിജയത്തിനടുത്ത് എത്തുകയും ചെയ്തു .കാസറഗോഡ് കപ്പിനും ചുണ്ടുനുമിടയിൽ ഒരു സീറ്റ് നഷ്ടപ്പെട്ടത് .കെ സുരേന്ദ്രൻ പരാജയപ്പെട്ടത് 89 വോട്ടിനാണ്‌ .

ദക്ഷിണേന്ത്യൻ സംസ്ഥാനനങ്ങളിൽ ബിജെപിയുടെ ഏറ്റവും വലിയ വളർ ച്ച കേരളത്തിലാണെന്ന് പാർട്ടി ദേശീയ നിർ വ്വാഹക സമിതി യോഗം വിലയിരുത്തിയിരുന്നിരുന്നു . അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിലെ 20 മണ്ഡലങ്ങളിൽ 12 എണ്ണത്തിൽ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാനും ബിജെപി തന്ത്രങ്ങൾ മെനയുന്നു.എൻ ഡിഎ ബന്ധം വിപുലീകരിക്കാനാണ് പദ്ധതി. കേരള കോണ് ഗ്രസ് ഉൾ പ്പെടെയുള്ള രാഷ്ട്രീയ പാർ ട്ടികളേയും സമുദായ നേതൃത്വങ്ങളേയും കൂടെ നിർ ത്താനാണ് പാർട്ടി പദ്ധതിയിടുന്നത്.ജന സംഖ്യയിൽ ന്യൂനപക്ഷങ്ങൾ പകുതിയിലേറെ ഉള്ള സംസ്ഥാനമെന്ന നിലയിൽ ഗോവ മോഡൽ കേരളത്തിൽ പരീക്ഷിക്കും. ഇതിനായി, മത നേതാക്കളായ കാന്തപുരം അബുബക്കർ മുസ്ലിയാർ സീറോ മലബാർ സഭാ നേതൃത്വം എന്നിവരെ പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷനും നേരിൽ കണ്ട് ചച്ച വീണ്ടും നടത്തും . സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.ക ഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത് .

The post സി.പി.എം നേതാക്കളെയും കോൺഗ്രസിനെയും വലവിരിയ്ക്കാന്‍ അമിത് ഷായുടെ പ്രൊഫഷണല്‍ ടീം രംഗത്ത് !..പാലക്കാട് ഉള്‍പ്പെടെ 5 ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ മുന്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ ലക്ഷ്യമിട്ട് അമിത് ഷായും കൂട്ടരും ! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles