ദില്ലി: കേന്ദ്രത്തിലെ ബി.ജെ.പി കേരളത്തെ ഞെട്ടിക്കുന്നു. ക്രിസ്ത്യാനികളെ കൈയ്യിലെടുക്കാൻ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രി പദത്തിലേക്ക്. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി പുന:സംഘടനയുണ്ടാകുന്ന സാഹചര്യത്തിലാണ് കണ്ണന്താനത്തെ കേന്ദ്രം പരിഗണിക്കുന്നത്. ഒമ്പതുപേരാണ് നാളെ മന്ത്രി പദത്തിലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.കേരളത്തിലെ ബിജെപി രാഷ്ട്രീയ നേതാക്കന്മാരെ കടത്തിവെട്ടിയാണ് അല്‍ഫോന്‍സ് കേന്ദ്രമന്ത്രിയാകാനൊരുങ്ങുന്നത്. കുമ്മനം രാജശേഖരന്‍ മന്ത്രിയാകുമെന്നും സുരേഷ് ഗോപിക്ക് സാധ്യതയുണ്ടെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും കണ്ണന്താനം അപ്രതീക്ഷിതമായി ഈ സ്ഥാനത്തേക്ക് എത്തുകയായിരുന്നു എന്ന് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തു.
ആരൊക്കെ ഏതൊക്കെ വകുപ്പുകളിലേക്കാണ് എത്തുക എന്നത് നാളെയേ പറയാന്‍ സാധിക്കുകയുള്ളൂവെങ്കിലും ഒമ്പത് പേരാണ് മന്ത്രി പദത്തിലെത്തുക എന്നതും അതില്‍ അല്‍ഫോന്‍സ് ഉണ്ടാകുമെന്നതും ഏകദേശം ഉറപ്പായിക്കഴിഞ്ഞു.മുൻപ് കണ്ണന്താനത്തിനെ ഗവർണർ പദവിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
The post അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും; നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന appeared first on Daily Indian Herald.