Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി അയർലണ്ട് മലയാളി സണ്ണി എബ്രാഹം ഇളംകുളത്ത് നിര്യാതനായി

$
0
0

ഡബ്ലിന്‍ :പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി ഡബ്ലിന്‍ മലയാളി സണ്ണി എബ്രാഹം ഇളംകുളത്ത് (സണ്ണിച്ചേട്ടന്‍-57) നിര്യാതനായി.ഡബ്ലിന്‍ ലൂക്കനിൽ താമസക്കാരനും വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ട്രഷറര്‍, അയര്‍ലണ്ട് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ,കേരളാ പ്രവാസി കോണ്‍ഗ്രസ് എന്നിവയുടെ അമരക്കാരനുമായിരുന്നു എല്ലാവരും സ്നേഹത്തോടെ സണ്ണിച്ചേട്ടന്‍ എന്ന് വിളിച്ചിരുന്ന സണ്ണി എബ്രാഹം ഇളംകുളത്ത് .ശസ്ത്രക്രിയയെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സയില്‍ ആയിരുന്ന സണ്ണി ഏബ്രാഹം ഇന്ന് വൈകിട്ടാണ് പ്രവാസ സമൂഹത്തെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞത്.

ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ഞീഴൂര്‍ നെടിയകാലയില്‍ കുടുംബാംഗമായ ജാന്‍സി സണ്ണിയാണ് ഭാര്യ.സിന്‍ജു, സച്ചു, സന്‍ജു എന്നിവര്‍ മക്കളാണ്.ഡബ്ലിന്‍ മേഖലയിലെ നൂറുകണക്കിന് മലയാളികളുടെ ഡ്രൈവിംഗ് ഗുരുവും കൂടിയായിരുന്നു സണ്ണി എബ്രാഹം. കോട്ടയം എസ് എയ്ച്ച് മൗണ്ട് ഇളം കുളത്ത് പരേതനായ മാത്തന്‍ എബ്രാഹമിന്റെ മകനായ സണ്ണി,മാതാവ് അന്നമ്മ എബ്രാഹ(92)മിന്റെ വേര്‍പാടിനെത്തുടര്‍ന്ന് ഓഗസ്റ്റ് 11 ന് കുടുംബ സമേതം കേരളത്തിലേയ്ക്ക് പോയത്.നാട്ടിൽ എത്തിയതിനുശേഷം വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ആക്കുകയായിരുന്നു .കാരിത്താസ് ആശുപത്രിയിൽ ആയിരുന്നു ചികിത്സ .സംസ്‌കാരം പിന്നീട്.സഹോദരങ്ങള്‍ :സൂസമ്മ ജോണ്‍ ,പരേതനായ മാത്യു (കുഞ്ഞച്ചന്‍ ),ജോണ്‍ , ത്രേസ്യാമ്മ ജോസ് ,മരിയ തോമസ് (അമേരിക്ക ),ജോസ് എബ്രാഹം(കോട്ടയം)

The post പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി അയർലണ്ട് മലയാളി സണ്ണി എബ്രാഹം ഇളംകുളത്ത് നിര്യാതനായി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20542

Trending Articles