Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഓണം; ശബരിമല നട സെപ്തംബർ 2ന് തുറക്കും

$
0
0

ഓണപ്പൂജകൾക്കായി ശബരിമല ക്ഷേത്രനട സെപ്തംബർ രണ്ടിന് വൈകീട്ട് അഞ്ചിന് തുറക്കും. ഓണസദ്യകൾ മൂന്ന് മുതൽ ആറ് വരെയാണ്.
കളഭാഭിഷേകവും സഹസ്രകലശാഭിഷേകവുമാണ് പ്രധാന ഓണം പൂജകൾ. സെപ്തംബർ മൂന്ന് മുതൽ ആറ് വരെ കളഭാഭിഷേകം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കും സെപ്തംബർ നാല് മുതൽ ആറ് വരെ സഹസ്രകലശാഭിഷേകവും നടക്കും. എല്ലാ ദിവസവും പടിപൂജയും പുഷ്പാഭിഷേകവും നടക്കും.
ഉത്രാടം ദിനത്തിൽ 2500 പേർക്ക് 19 കൂട്ടം വിഭവങ്ങളുമായി സദ്യയൊരുക്കും. തിരുവോണ ദിനത്തിൽ 28 കൂട്ടം വിഭവങ്ങളുമായി 7000 പേർക്കാണ് സദ്യയൊരുക്കുന്നത്.

The post ഓണം; ശബരിമല നട സെപ്തംബർ 2ന് തുറക്കും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles