Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

കൊച്ചി മെട്രോ; യാത്രക്കാർക്ക് ഓണസമ്മാനമായി പ്രത്യേക ഇളവുകൾ

$
0
0

കൊച്ചി മെട്രോയുടെ ആദ്യത്തെ ഓണമാണ് ഇത്തവണ. അതുകൊണ്ട് തന്നെ കന്നി ഓണം ഗംഭീരമാക്കാനാണ് കൊച്ചി മെട്രോ അധികൃതരുടെ തീരുമാനവും. യാത്രക്കാര്‍ക്ക് ഓണസമ്മാനമായി പ്രത്യേക ഇളവുകള്‍ ഒരുക്കിയിരിക്കുകയാണ് മെട്രോ. ഓണാവധി ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്താന്‍ മെട്രോ അധികൃതര്‍ ആലോചിക്കുന്നുണ്ട്. സാധാരണയുള്ള 221 ട്രിപ്പുകള്‍ ഓണക്കാലത്ത് 255 ആയി ഉയര്‍ത്തും. ഓണക്കാലത്തെ ഇളവുകള്‍ക്ക് മാസ-ദിവ അടിസ്ഥാനത്തിലുള്ള പാസുകള്‍ ഉപയോഗിക്കുന്നവരായിക്കും അര്‍ഹര്‍. കൊച്ചി മെട്രോയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നതിനായുള്ള പരിപാടികളും ആലോചിക്കുന്നുണ്ട്. അതിനായി വണക്കം കൊച്ചി എന്ന പേരിലാണ് ക്യാംപെയ്ന്‍ തുടങ്ങാന്‍ പോകുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചും പരസ്യങ്ങള്‍ വഴിയുമാണ് ഈ ക്യാംപെയ്ന്‍ നടക്കുക. വിവിധ വിഷയങ്ങളാണ് ഈ ക്യാംപെയ്‌നില്‍ ഉള്‍ക്കൊള്ളിക്കുക. മെട്രോ വന്നതിന് ശേഷമുള്ള കൊച്ചിയിലെ മാറ്റങ്ങള്‍ കൂടാതെ പൊതുമുതല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ക്യാംപെയ്‌ന്റെ ഭാഗമാകും.

The post കൊച്ചി മെട്രോ; യാത്രക്കാർക്ക് ഓണസമ്മാനമായി പ്രത്യേക ഇളവുകൾ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20545

Trending Articles