രണ്ടു പേരെ ജീവിതത്തിൽ ഒരുമിപ്പിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് കൊച്ചി മെട്രോ. സ്റ്റേഷൻ കൺട്രോളറായ വിനീത് ശങ്കറാണ് കൊച്ചി മെട്രോയിലെ ട്രെയിൻ ഓപ്പറേറ്ററായ അഞ്ജുവിനെ താലിച്ചാർത്തിയത്.
കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കെഎംആർഎൽ പ്രണണവിവാഹത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.
തിരുവനന്തപുരം സ്വദേശിയും കൊച്ചി മെട്രോയിലെ സ്റ്റേഷൻ കൺട്രോളറുമായ വിനീത് ശങ്കറും ട്രെയിൻ ഓപ്പറേറ്ററും കണ്ണൂർ സ്വദേശിനിയുമായ അഞ്ജുവും തമ്മിൽ കഴിഞ്ഞദിവസമാണ് വിവാഹിതരായത്.
കൊച്ചി മെട്രോയിൽ ജോലിക്ക് ചേർന്നതിന് ശേഷമാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
കൊച്ചി മെട്രോയിൽ ജോലിക്ക് ചേർന്ന സമയത്താണ് തിരുവനന്തപുരം സ്വദേശിയായ വിനീത് ശങ്കറും കണ്ണൂർ സ്വദേശിനിയായ അഞ്ജുവും തമ്മിൽ പരിചയപ്പെടുന്നത്.
മെട്രോയിൽ ജോലിക്ക് കയറിയ ശേഷം ബെംഗളൂരുവിൽ ട്രെയിനിങിനു പോയ ഇരുവരും അവിടെവെച്ചാണ് കൂടുതൽ അടുത്തത്.
ബെംഗളൂരുവിലെ ട്രെയിനിങ് കാലഘട്ടത്തിൽ പരസ്പരം കൂടുതൽ മനസിലാക്കിയ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
വധൂവരന്മാർക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് കൊച്ചി മെട്രോയുടെ വിവാഹ ആശംസകൾ നേർന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
The post ഒരു കൊച്ചി മെട്രോ പ്രണയകഥ; ആശംസകളുമായി കെഎംആർഎൽ appeared first on Daily Indian Herald.