വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ 34 ദിവസമായി ജയിലില്‍ കഴിയുന്ന കോവളം എംഎല്‍എ എം വിന്‍സെന്റിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. കര്‍ശന ഉപാധിയോടെ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നാണ് കോടതി വച്ച ഉപാധി.
അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവാദത്തിന് തുടക്കം. സ്ത്രീയുടെ ഭര്‍ത്താവ് വിന്‍സെന്റ് എംഎല്‍എക്കെതിരേ പരാതി നല്‍കുകയായിരുന്നു. വിന്‍സെന്റ് എംഎല്‍എ തന്നെ പീഡിപ്പിച്ചുവെന്ന് ബോധം വന്ന ശേഷം സ്ത്രീ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
തൊട്ടുപിന്നാലെ വിന്‍സെന്റ് എംഎല്‍എ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എംഎല്‍എയെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ എംഎല്‍എക്ക് സാധിക്കാതെ വന്നതിനാലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ വിന്‍സെന്റ് ബലാല്‍സംഗം ചെയ്തുവെന്നാണ് വീട്ടമ്മ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. എംഎല്‍എയ്ക്കെതിരേ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിന്‍സെന്റ് ഈ വീട്ടമ്മയെ ഫോണില്‍ വിളിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എംഎല്‍എയ്ക്കെതിരേ നിര്‍ണായക തെളിവാകും.
പരാതിക്കാരി കഴിഞ്ഞ 18 വര്‍ഷമായി മാനസിക രോഗത്തിന് ചികില്‍സയിലാണെന്നും അവരുടെ സഹോദരനെ വിളിച്ചതു നല്ല ഉദ്ദേശത്തോടെയാണെന്നും വിന്‍സെന്റിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
The post വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം appeared first on Daily Indian Herald.