Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ചെറുപ്പം നിലനിര്‍ത്താന്‍ ഗ്രീന്‍ടീ

$
0
0

വാര്‍ദ്ധക്യത്തെയും അതിന് കാരണമാകുന്ന ഘടകങ്ങളേയും അകറ്റി നിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

പലപ്പോഴും നമ്മുടെ ഭക്ഷണ ശീലങ്ങളും ജീവിത രീതിയും തന്നെയാണ് വാര്‍ദ്ധക്യം നേരത്തേയെത്താന്‍ കാരണവും. എന്നാല്‍ ഗ്രീന്‍ ടീ കൊണ്ട് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാം. അതിനായി ഗ്രീന്‍ ടീ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഗ്രീന്‍ ടീ. ഇത് കോശങ്ങള്‍ ആരോഗ്യമുള്ളതും ചെറുപ്പത്തിലേക്ക് നയിക്കുന്നതിന് കരുത്തുള്ളതുമാക്കി മാറ്റുന്നു.

മുഖത്ത് പ്രായമായി എന്നതിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടിപ്പിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ മുഖത്തെ ചുളിവകറ്റാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ് ഗ്രീന്‍ ടീ.

കാല്‍മുട്ടുകള്‍ക്ക് വേദനയും കടച്ചിലും വാര്‍ദ്ധക്യ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഗ്രീന്‍ ടീ ഇതില്‍ നിന്നും നമ്മളെ സംരക്ഷിച്ച് കാല്‍മുട്ടുകള്‍ക്കും ആരോഗ്യവും കരുത്തും നല്‍കുന്നു.

ആന്റി ഓക്‌സിഡന്റ് മോയ്‌സ്ചുറൈസര്‍ ആണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീറാഡിക്കല്‍സിനെ ഇല്ലാതാക്കുന്നു. എപ്പോഴും ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി തടയാന്‍ എന്നും ഗ്രീന്‍ ടീ ശീലമാക്കാം. ഇത് വയസ്സാവുന്നതില്‍ നിന്ന് ശരീരത്തെ വിലക്കുന്നു.

ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും ഗ്രീന്‍ ടീ വളരെ സഹായിക്കുന്നു. ആരോഗ്യ- സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയമില്ല.

ശരീരസംരക്ഷണത്തിന്റെ ഭാഗമാണ് വയറു ചാടുന്നത്. വയറു കുറക്കുന്നതിന് ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്‌സിഡന്റ് സഹായിക്കുന്നു. ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ഗ്രീന്‍ ടീ ശീലമാക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

The post ചെറുപ്പം നിലനിര്‍ത്താന്‍ ഗ്രീന്‍ടീ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles