Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

താര സംഘടന ഇല്ലാതാകും !..ദാവീദിന്റെ കറുത്ത കണ്ണുകൾ താരങ്ങളുടെ മുകളിൽ വട്ടമിട്ട് പറക്കുന്നു ! അനധികൃത ആസ്തികളെ കുറിച്ച് ഭയത്തിൽ മുൻനിര താരങ്ങൾ.എല്ലാം രഹസ്യമായി തന്നെ തുടരാൻ കരുക്കൾ നീക്കി അധോലോക നായകൻ ദാവൂദും സംഘവും

$
0
0

കൊച്ചി: ദിലീപിനെ അമ്മയിൽ നിന്നും പൂർണ്ണമായി പുറത്താക്കാൻ താരരാജാക്കന്മാർക്ക് പേടിയെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഇനി ‘അമ്മ’യുടെ യോഗങ്ങൾ ഉണ്ടാകില്ല. താര സംഘടനയില്ലാതെ തന്നെ മുന്നോട്ടു പോകാൻ മുതിർന്ന നടന്മാർ തീരുമാനിച്ചതായാണ് സൂചന. ദിലീപിനെ ഉൾക്കൊണ്ടാലും ഇല്ലെങ്കിലും സംഘടന പിളരും. താരങ്ങൾ രണ്ട് ചേരിയിലായെന്ന പേരു ദോഷം ഒഴിവാക്കാനാണ് നീക്കം. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവർ വിഷയത്തിൽ ഒളിച്ചു കളി തുടരുകയാണ്. ദിലീപിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ഇന്നസെന്റ്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുയർന്ന എൻഫോഴ്‌സ്‌മെന്റ് അന്വേഷണമാണ് ഇതിന് കാരണം. ദുബായിലെ ദാവൂദ് ഇബ്രാഹിമിന്റെ ഏജന്റായ ഗുൽഷനുമായി പല സിനിമാക്കർക്കും ബന്ധമുണ്ട്. കള്ളപ്പണ ഇടപാടുകൾ ദുബായ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ദിലീപിന്റെ സ്വത്തുക്കളെ കുറിച്ച് അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റിന് 700 കോടിയോളം രൂപയുടെ ആസ്തി കണ്ടെത്താനായിട്ടുണ്ട്. 150 സിനിമകളിൽ മാത്രം അഭിനയിച്ച ദിലീപിന് ഇത്രയധികം സ്വത്തുണ്ടാവുകയെന്നത് അസ്വാഭാവികമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പല നടന്മാരുടേയും അവിഹത സ്വത്തുക്കളെ കുറിച്ച് എൻഫോഴ്‌സ്‌മെന്റിന് വിവരം കിട്ടി. ഇത് ദിലീപിനും അറിയാം. എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിൽ ഈ പേരുകൾ ദിലീപ് പറയുമെന്ന ഭയം സിനിമാലോകത്തിന് ആകെയുണ്ട്. അതുകൊണ്ട് തന്നെ അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കി പ്രകോപിപ്പിക്കാൻ പല മുതിർന്ന നടന്മാർക്കും താൽപ്പര്യമില്ല.അതിനിടെയാണ് താര സംഘടനയില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിലേക്ക് മെഗാ താരങ്ങളെത്തുന്നത്. ഒത്തുതീർപ്പിന് ദുബായ് അധോലോകവും സജീവമായി ഉണ്ട്. താരങ്ങൾ തമ്മിൽ പിണങ്ങാതിക്കണമെന്നും സാമ്പത്തിക കഥകൾ പുറം ലോകത്ത് എത്തരുതെന്നുമാണ് ദുബായിലുള്ള ഗുൽഷന്റെ ആഗ്രഹം.നടൻ ദിലീപിനെ താര സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിയത് അവൈലബിൾ എക്‌സിക്യൂട്ടീവാണ്. ഉടൻ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും ദിലീപിന്റെ പുറത്താക്കൽ തീരുമാനത്തിന് അംഗീകാരം നൽകുമെന്നും മമ്മൂട്ടി അറിയിച്ചിരുന്നു. എന്നാൽ രണ്ടുമാസം ആവാറായിട്ടും ഒന്നും നടന്നില്ല.ammaloa

അമ്മ നിർമ്മിച്ച 20:20 സിനിമയിലൂടെ പോക്കറ്റിലാക്കിയത് 20 കോടിയോളം രൂപ ദിലീപ് നേട്ടമുണ്ടാക്കി.കൈനിറയെ ലാഭം കൊയ്തിട്ടും നയാപൈസ നൽകില്ലന്ന താരങ്ങളുടെ പരിഭവത്തയും വകവച്ചില്ല. നിർമ്മാണ രംഗത്തേക്ക് കടന്നതോടെ താര സംഘടന കൈപ്പിടിയിലാക്കി. ജയിലായതോടെ സംഘടനയിലെ വിമതർ സജീവമായി, ചുമതല വിടാൻ തയ്യാറായി മുതിർന്ന ഭാരവാഹികൾ. എന്നാൽ സ്ഥാനം ഏറ്റെടുക്കാൻ സർവ്വ സമ്മതനായ അളെ കണ്ടെത്താതെ അമ്മയോഗം ചേരില്ലന്നും സൂചന. ദിലീപ് ജയിലാതോടെ താരസംഘടനക്ക് ഇപ്പോൾ ജീവൻ നഷ്ടപ്പെട്ട അവസ്ഥയാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

അമ്മയിലെ സ്ഥാനം രാജിവയ്ക്കാൻ ഇന്നസെന്റെ തയ്യാറാണ്. മോഹൻലാലിനും മമ്മൂട്ടിക്കും ഇത് മടുത്തിട്ടുമുണ്ട്. പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് ദിലീപിനെ പുറത്താക്കാൻ ചരടു വലികൾ നടന്നത്. ദിലീപിന്റെ അറസ്റ്റിന്റെ സമയത്ത് നേതൃത്വത്തിനെതിരെ കടുത്ത നിലപാട് എടുക്കുകയും ചെയ്തു. എന്നാൽ സിനിമയെ നിയന്ത്രിച്ചിരുന്ന ദിലീപ് അഴിക്കുള്ളിലായത് സിനിമാ മേഖലയെ ആകെ തളർത്തി. പൃഥ്വിരാജിന്റെ ടിയാന് മികച്ച ഇനിഷ്യൽ പോലും കിട്ടിയില്ല. കൊച്ചു പടങ്ങളെല്ലാം പൊളിഞ്ഞു. സൂപ്പർതാരങ്ങൾക്ക് ഓണത്തിന് പോലും സിനിമയിറക്കാൻ ധൈര്യമില്ല. ഇത്തരമൊരു സാഹചര്യം താരങ്ങളെ അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറ്റുമുട്ടലുകൾക്ക് പൃഥ്വി പോലും തയ്യാറാകില്ല. ഈ സാഹചര്യത്തിലാണ് അമ്മയുടെ യോഗം വിളിക്കാൻ ആക്രമിക്കപ്പെട്ട നടിയെ അനുകൂലിക്കുന്നവർ പോലും മടി കാട്ടുന്നത്. എങ്ങനെയെങ്കിലും എല്ലാം തീരട്ടേയെന്നാണ് അവരുടെ പക്ഷം.മലയാള സിനിമയിലെ വമ്പന്മാരിൽ പലർക്കും ദിലീപിനെ ഭയമുണ്ട്.

ഇതിന് തന്ത്രപരമായ നീക്കമാണ് താരരാജാക്കന്മാർ നടത്തുന്നത്. അമ്മയിലെ സ്ഥാനമാനങ്ങൾ ഇന്നസെന്റും തങ്ങളും ഒഴിയും. പകരം പൃഥ്വിരാജ് സ്ഥാനം ഏറ്റെടുക്കണം. എന്നാൽ വിവാദങ്ങൾ പെടാൻ പൃഥ്വിക്ക് ആഗ്രഹമില്ല. അതുകൊണ്ട് തന്നെ സ്ഥാനം ഏറ്റെടുക്കാനും തയ്യാറല്ല. ബോബൻ കുഞ്ചാക്കോയെ പോലുള്ള സർവ്വ സമ്മതരും അമ്മയിൽ ഇടപെട്ട് പേര് ദോഷമാകാൻ ആഗ്രഹിക്കുന്നില്ല. ദിലീപ് ജയിലിൽ നിന്ന് എത്തിയാൽ കളിയെല്ലാം മാറുമെന്ന് അവർക്ക് അറിയാം. ദിലീപിനെ പുറത്താക്കിയാലും സംഘടന പിളരും. ഇല്ലെങ്കിലും അത് സംഭവിക്കും. അതു കൊണ്ട് തന്നെ നേതൃത്വം ഏറ്റെടുത്ത് പിളർപ്പിന്റെ ഉത്തരവാദിയാകാൻ പൃഥ്വിയും സംഘവും തയ്യാറല്ല. ഇത് മനസ്സിലാക്കി മുതിർന്ന താരങ്ങൾ തങ്ങൾ സ്ഥാനം ഒഴിയാമെന്നും നേതൃത്വം ഏറ്റെടുക്കണമെന്നും പൃഥ്വിയെ അഭ്യർത്ഥിക്കുകയാണ്.RAMYA -PRUTHWI

ഈ ചർച്ചയിൽ തീരുമാനം നീളുന്നതും കൊണ്ടാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് നീളുന്നത്. ഇന്നസെന്റ് തന്നെ സംഘടനയെ നയിക്കട്ടേ എന്നാണ് പൃഥ്വിയുടെ പക്ഷം. അങ്ങനെ വന്നാൽ ദിലീപിനെ പുറത്താക്കാനാകില്ലെന്ന് ഇന്നസെന്റ് പറയുന്നുണ്ടത്രേ. ദിലീപിനെ സസ്‌പെന്റ് ചെയ്യാം. കേസ് തീരുമ്പോൾ തിരിച്ചെടുക്കാമെന്നാണ് നിലപാട്. ഇത് അംഗീകരിക്കാൻ മറുപക്ഷം തയ്യാറല്ല. എങ്ങിൽ നിങ്ങൾ നേതാക്കളായി ദിലീപിനെ മാറ്റൂവെന്നതാണ് ഇന്നസെന്റിന്റെ പക്ഷം. അങ്ങനെ ചർച്ചകൾ എങ്ങുമെത്താത്തതാണ് പ്രശ്‌നകാരണം. അമ്മയുടെ യോഗം ചേർന്നാൽ കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കണം. ഈ പുലിവാല് ഏറ്റെടുക്കാനും ആരുമില്ല. അതു കൊണ്ട് അമ്മയുടെ യോഗം വിളിക്കാത്തത് വിവാദ വിഷയവും ആകുന്നില്ല. ഫലത്തിൽ താരസംഘടനയുടെ പ്രവർത്തനം പതിയെ അവസാനിക്കാനാണ് സാധ്യത. അമ്മയിൽ നിന്ന് പെൻഷൻ കിട്ടുന്ന മുൻകാല താരങ്ങളെ മാത്രമാകും ഇത് ഫലത്തിൽ ബാധിക്കുക.
അറസ്റ്റിനെ തുടർന്ന് ദിലീപിന്റെ അമ്മയിലെ പ്രാഥമിക അംഗത്വം അവൈലബിൾ എക്‌സിക്യൂട്ടീവ് റദ്ദാക്കിയിരുന്നു. സൂപ്പർതാരങ്ങൾ അടക്കം ശക്തമായ നിലപാട് എടുത്തതോടെയാണ് അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യുവതാരങ്ങളും മലയാള സിനിമയിലെ പെൺ സിംഹങ്ങളായ രമ്യാ നമ്പീശനും മറ്റും ശക്തമായ നിലപാടുമായി രംഗത്ത് എത്തിയതോടെയാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത്. മമ്മൂട്ടി, മോഹൻ ലാൽ, രമ്യാ നമ്പീശൻ, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ താരങ്ങൾ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തതോടെയാണ് പുറത്താക്കാൻ തീരുമാനമായത്. അമ്മ എപ്പോഴും ഇരയായ ആ നടിക്കൊപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. സംഘടനയിൽ അംഗത്വം നൽകുമ്പോൾ എല്ലാവരും എങ്ങനെയുള്ളവരാണെന്ന് പരിശോധിക്കാൻ സാധിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇതിനൊപ്പം ഫെഫ്കയും നടപടിയെടുത്തു. ദിലീപ് നേരിട്ട് രൂപീകരിച്ച വിതരണക്കാരുടെ കൂട്ടായമയും ദിലീപിനെതിരെ നടപടിയെടുത്തും

അമ്മയുടെ അംഗവും ട്രഷററുമായ ദിലീപിന്റെ ട്രഷറർ സ്ഥാനത്തിനൊപ്പം പ്രാഥമിക അംഗത്വവും റദ്ദാക്കാനായിരുന്നു അമ്മ യോഗം തീരുമാനിച്ചത്. എന്നത്തേയും പോലെ അമ്മയുടെ ഐക്യദാർഡ്യവും പിന്തുണയും ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിയോടൊപ്പമാണെന്നും തുടർന്നുള്ള നിയമ നടപടിക്ക് ഒപ്പമുണ്ടാകുമെന്നും വിശദീകരിച്ചു. അമ്മയിൽ അംഗത്വമുള്ള ചിലർ ആക്രമിക്കപ്പെട്ട നടിക്ക് വേദനയുണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ നടത്തി. ഇതിൽ അമ്മയുടെ പ്രതിഷേധവും അതേ തുടർന്ന് നടിക്കുണ്ടായ വേദനയിൽ ഖേദവും രേഖപ്പെടുത്തി. ഇനി മേലിൽ ഇത്തത്തിലുള്ള പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അറിയിച്ചു. ഇതിന് ശേഷം വലിയ ചർച്ചകൾ സിനിമാ ലോകത്ത് നടന്നു. പലരും പ്രത്യക്ഷമായി തന്നെ ദിലീപിനെ പിന്തുണച്ച് രംഗത്ത് എത്തി. ഇതോടെയാണ് അമ്മയോഗം വിളിച്ചാലുള്ള പ്രശ്‌നങ്ങൾ മുതിർന്ന താരങ്ങൾക്ക് പോലും മനസ്സിലായത്.

 

The post താര സംഘടന ഇല്ലാതാകും !..ദാവീദിന്റെ കറുത്ത കണ്ണുകൾ താരങ്ങളുടെ മുകളിൽ വട്ടമിട്ട് പറക്കുന്നു ! അനധികൃത ആസ്തികളെ കുറിച്ച് ഭയത്തിൽ മുൻനിര താരങ്ങൾ.എല്ലാം രഹസ്യമായി തന്നെ തുടരാൻ കരുക്കൾ നീക്കി അധോലോക നായകൻ ദാവൂദും സംഘവും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles