നടി ആക്രമിക്കപ്പെട്ട കേസിൽ മാഡത്തിന് പങ്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൾസർ സുനി.
ഇതോടെ സംഭവത്തിലെ മാഡത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിക്കുന്നതായാണ് സൂചനകൾ. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കുന്നംകുളത്തെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്.
ഇതുവരെ ഉന്നയിച്ച വാദങ്ങൾ എല്ലാം മാറ്റിയിരിക്കുകയാണ് സുനി. നടിയെ ആക്രമിച്ച സംഭവത്തിൽ ഒരു മാഡം ഉണ്ടെന്നു ഇത് ഒരു നടിയാണെന്നുമായിരുന്നു സുനി ഇതുവരെ പറഞ്ഞിരുന്നത്.
ഈ മാഡത്തെ കുറിച്ച് ഓഗസ്റ്റ് 16ന് വെളിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. എന്നാൽ അന്ന് സുനി പറഞ്ഞില്ല.
പിന്നീട് കൂട്ടു പ്രതികളുമായി ആലോചിച്ച ശേഷം വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ മാഡം ഇല്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലിലായ വിഐപി എല്ലാം പറഞ്ഞില്ലെങ്കിൽ താൻ എല്ലാം പറയുമെന്നും സുനി നേരത്തെ വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ഇനിയും സ്രാവുകൾ അറസ്റ്റിലാകാനുണ്ടെന്നും സുനി പറഞ്ഞിരുന്നു.
മാഡം കെട്ടുകഥയല്ലെന്നും എല്ലാത്തിനും തന്റെ പക്കൽ തെളിവുണ്ടെന്നുമായിരുന്നു സുനി പറഞ്ഞിരുന്നത്. മാഡം ഉണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളെ പറ്റിക്കുന്നതല്ലെന്നും സുനി പറഞ്ഞിരുന്നു.
The post മാഡത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സുനി appeared first on Daily Indian Herald.