സിനിമയ്ക്ക് വേണ്ടി വേഷം മാറുന്നത് അത്ര പുതുമ ഒന്നും അല്ല. പക്ഷ ഈ മാറ്റം ഒന്നഒന്നര മാറ്റം ആയിപോയി.
പറഞ്ഞുവരുന്നത് മലയാളത്തിന്‍റെ പ്രിയ നടിയായ ശ്വേത
മേനോനെക്കുറിച്ചാണ്.
മുമ്പ് നടി ആണ്‍ വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഇത്രയും വലിയ മാറ്റം ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല.
കഴിഞ്ഞ ദിവസമാണ് ശ്വേതയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വന്നത്. ശേഷം ഇതൊരു നടിയാണെന്നും ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
നവല്‍ എന്ന ജുവല്‍ എന്ന സിനിമയിലെ ശ്വേത മേനോന്റെ ലുക്കായിരുന്നു പുറത്ത് വന്നിരുന്നത്.
ശ്വേത മേനോന്‍ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് നവല്‍ എന്ന ജുവല്‍. രഞ്ജിലാല്‍ ദാമോദരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ശ്വേത മേനോന്റെ മകളുടെ വേഷത്തില്‍ ഇറാനി നടിയായ റീം കദേം ആണ് അഭിനയിക്കുന്നത്. നടിയാണ് ജുവല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സാഹചര്യങ്ങള്‍ കൊണ്ട് ശ്വേത മേനോന് രണ്ട് കഥാപാത്രങ്ങളാവേണ്ടി വരികയാണ്. ഒപ്പം ഹിന്ദി നടനായ ആദില്‍ ഹുസൈന്‍ ഇറാനിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ വേഷത്തിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
The post ആണ്‍ വേഷത്തില്‍ മലയാള നടിയാണ് ഫോട്ടോയില്‍; മാറ്റം കണ്ട് ഞെട്ടി ആരാധകര്‍ appeared first on Daily Indian Herald.