Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സ്വകാര്യ സന്ദർശനത്തിന് കമ്പനി വാഹനവുമായി സുനിത ദേവദാസ് കൈരളിയിൽ ,മംഗളം വാഹനം പിൻ വലിച്ചു ! ..ചീപ്പായി ചീഫ് ഓപ്പറേറ്ററും

$
0
0

തിരുവനന്തപുരം :മംഗളം ചാനലിനെ തകർക്കാൻ നുഴഞ്ഞുകയറി എന്ന ജീവനക്കാരുടെ ആരോപണം ശരിവെക്കുന്ന വിധത്തിൽ മംഗളത്തിൽ ജോയിൻ ചെയ്ത വിവാദ നായിക സുനിത ദേവദാസിന്റെ ഞെട്ടിക്കുന്ന അടുത്ത നീക്കവും പൊളിച്ച് മംഗളം ജീവനക്കാർ .മംഗളം ചാനലിനെ ബദ്ധശത്രുവിനെ പോലെ കണ്ട് ചാനൽ അട ച്ച് പൂട്ടിക്കാൻ കരുനീക്കം പരസ്യമായും രഹസ്യമായും നടത്തുന്ന കൈരളി പീപ്പിൾ ചാനലിൽ മംഗളത്തിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കമ്പനി വാഹനത്തിൽ പോയത് മംഗളത്തിലെ ജീവനക്കാരെയും മാനേജുമെന്റിനെയും മാത്രമല്ല അത് അറിഞ്ഞ മറ്റുള്ളവരെയും ഞെട്ടിച്ചു! ഈ പുതിയ നിയമനം തന്നെ പുതിയ ക്വട്ടേഷൻ ആണോ എന്നും സംശയിക്കുന്നതായി മംഗളത്തിലെ തന്നെ ജീവനക്കാർ ആരോപിക്കുന്നു.
മംഗളം ചാനലിന്റെ വക വാഹനം കൈരളിയിൽ കിടക്കുന്നതു കണ്ട് ചില ജീവനക്കാർ കമ്പനി എഡിറ്റോറിയലിനെ അറിയിച്ചപ്പോഴാണ് അവർ ഈ ഞെട്ടിക്കുന്ന വിവരം അറി ഞ്ഞത് .കമ്പനി അറിയാതെ ആയിരുന്നു കാനഡയിൽ നിന്നും എത്തിയ സുനിത ദേവദാസിന്റെ കൈരളി സന്ദർശനം . ഉടൻ തന്നെ എഡിറ്റോറിയൽ ടീമിൽ കലാപമായി .ജോലിക്കാർ ഇതിനെതിരെ അതിശക്തമായി രംഗത്ത് വന്നു .എന്താണ് സംഭവിച്ചത് എന്നറിയാൻ മാനേജ്‌മെന്റ് അന്വോഷിച്ചപ്പോഴാണ് അറിഞ്ഞത് കമ്പനി അറിയാതെ സ്വകാര്യ സന്ദർശനത്തിന് കമ്പനി വക വാഹനവുമായി സുനിത ദേവദാസ് കൈരളിയിൽ പോയ വിവരം .മംഗളം ജീവനക്കാർ ഇതിൽ ശക്തമായി പ്രതിഷേധിച്ച് രംഗത്ത് വന്നു .ഉടൻ തന്നെ സ്ഥലത്തില്ലാതിരുന്ന ചീഫ് അജിത് കുമാറിനെ വിവരം അറിയിച്ചു .ജീവനക്കാർ അതിശക്തമായ പ്രതിഷേധത്തിൽ എന്നറിഞ്ഞ അജിത് കുമാർ ഉടൻ വാഹന ഡിപ്പാർട്ട്മെന്റിനെ വിളിച്ച് വാഹനം സുനിതയുടെ അടുക്കൽ നിന്നും പിന് വലിക്കാൻ നിർദ്ദേശം കൊടുത്തു .കൈരളിയുടെ മുന്നിൽ കിടന്ന വാഹനം ഉടൻ ഡ്രൈവർ തിരിച്ചെടുത്ത് കമ്പനിയിൽ എത്തിച്ചു .കമ്പനിയുടെ വാഹനം ഉപയോഗിക്കാൻ സുനിതക്ക് വിലക്കും ഏർപ്പെടുത്തി .സോഷ്യംൽ മീഡിയ വില ക്കിനു പുറമെ മറ്റൊരു വില ക്കും.MANGALAM AJITH SUNITA

മംഗളത്തിന്റെ ബദ്ധ ശത്രുവിന്റെ അടുക്കൽ മംഗളത്തിന്റെ വാഹനത്തിൽ തന്നെ എത്തി ‘ഗൂഢനീക്കം നടത്താൻ പോയി എന്നാണ് ജീവനക്കാർ ആരോപിക്കുന്നത് .നുഴഞ്ഞുകയറിയത് ഒറ്റുകൊടുക്കാൻ എന്ന് തെളിഞ്ഞു എന്നും ജീവനക്കാർ .ഒന്നും ചെയ്യാനാകാതെ യി നിയമനം നടത്തിയ അജിത് കുമാറും .
കൈരളിയിൽ ചെന്ന് പൊങ്ങത്തരം കാണിക്കാനോ -ഗൂഡാലോചനക്കൊ പോയ സുനിത ദേവദാസ് പുറത്തിറങ്ങി എത്തിയപ്പോൾ വാഹനം കണ്ടില്ല .വാഹനം തിരിച്ചു വിളിച്ചത് ‘ഇക്കിളി എഴുത്തിലെ നായിക ‘അറിഞ്ഞിരുന്നില്ല .ഉടൻ ഡ്രൈവറെ വിളിച്ച് വാഹനം എത്തിക്കൂ എന്ന ഓർഡർ !..വാഹനം കൊടുക്കണ്ടാ എന്നാണ് മാനേജ്‌മെന്റ് പറഞ്ഞിരിക്കുന്നത് ,അതിനാൽ തരാൻ നിർവാഹം ഇല്ലാ എന്ന് വാഹനം ഡിപ്പാർട്ട്മെന്റ് അറിയിച്ചപ്പോഴും തലയിൽ ഓളം വന്നില്ല .ചീഫ് അജിത് കുമാറിനെ വിളിച്ച്‌ പരാതിപ്പെടാൻ ശ്രമിച്ചു .തന്ത്രപൂർവം അജിത് ഫോൺ എടുത്തില്ല ,പകരം സെക്രട്ടറി എടുത്ത് കാര്യം പറഞ്ഞു .വാഹനം ഔദ്യോഗിക കാര്യത്തിന് മാത്രമാണ് .അതിനാൽ വാഹനം പിന് വലിച്ച് നിർദേശം കൊടുത്തത് അജിത് സാർ തന്നെ എന്നും…‘ സാർ തിരക്കിലാ ‘ചാച്ചി ഒരു ഓട്ടോ എടുത്തിട്ട് പോരട്ടെ …എന്നും …

കടിച്ച പാമ്പിന്റെ ലക്‌ഷ്യം തകരുകയാണോ ? വിഷം ഇറങ്ങുകയാണോ ?ഇറക്കുകയാണോ ?വെറും ഇരുപത്തിനായിരം രൂപയുടെ ശമ്പളക്കാരിക്ക് ഇനി കിട്ടുന്ന പ്രഹരം എന്തായിരിക്കും ?കൈരളിയിൽ ബ്രിട്ടാസിനെ കാണാൻ പോയത് ആയിരുന്നോ ? മംഗളം തകർക്കാൻ എത്തിയ ചാര സുന്ദരി ആരാണ് ?മംഗളത്തിലെ രണ്ട് ഉന്നതരെ കൊന്നു തള്ളാൻ ഗൂഡാലോചന ഉണ്ടോ ;ആരാണത്തിനു പിന്നിൽ ? ഗൾഫിൽ നടത്തിയ ഗൂഡാലോചനക്ക് പിന്നിൽ ആരാണ് ? ആർ ജയചന്ദ്രനെ പുറത്താക്കാൻ ‘സെക്സ് ഫോൺ ട്രാപ്പ് നടത്തിയ യുവതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിനു പിന്നിൽ ആരാണ് ?ചാനൽ പൂട്ടിക്കാൻ ഭരണകാശിയിൽ ആരെങ്കിലും ക്വൊട്ടേഷൻ കൊടുത്തിട്ടുണ്ടോ ? എന്തിനു സുനിത ദേവദാസ് കൈരളിയിൽ പോയി ?ഉത്തരങ്ങൾ പുറത്ത് വരണം …വരുക തന്നെ ചെയ്യും !…

The post സ്വകാര്യ സന്ദർശനത്തിന് കമ്പനി വാഹനവുമായി സുനിത ദേവദാസ് കൈരളിയിൽ ,മംഗളം വാഹനം പിൻ വലിച്ചു ! ..ചീപ്പായി ചീഫ് ഓപ്പറേറ്ററും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles