Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20632

നരേന്ദ്ര മോദിയും പാര്‍ലമെന്റും ലഷ്‌കര്‍ ഇ തോയ്​ബയുടെ ഹിറ്റ് ലിസ്റ്റില്‍ ..പുതുവത്സരത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി

$
0
0

ന്യൂഡല്‍ഹി:നരേന്ദ്ര മോദിയും പാര്‍ലമെന്റും ലഷ്‌കര്‍ ഇ തോയ്​ബയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ .പുതുവത്സരദിനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതിയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനയുടെ ഹിറ്റ് ലിസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ പാര്‍ലമെന്റും ഉണ്ടെന്നാണ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്. സൗത്ത് ബ്ലോക്കുകളിലെ ആര്‍മി ഹെഡ് ക്വാര്‍ട്ടേഴ്‌സുകളില്‍ ന്യൂക്ലിയര്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാനും തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വ്യക്തമാക്കുന്നു .
ഇരുപതോ അതിലധികമോ വരുന്ന തീവ്രവാദികള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും അതിര്‍ത്തിയില്‍ ഭീകരാക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതുവത്സരദിനം പ്രമാണിച്ച് രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട മേഖലകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കനത്ത സുരക്ഷ ഒരുക്കാന്‍ കേന്ദ്രം കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂഇയര്‍ ആഘോഷം കണക്കിലെടുത്ത് ദല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ഗോവ തുടങ്ങിയ നഗരങ്ങള്‍ കനത്ത സുരക്ഷിയിലാണ്.


Viewing all articles
Browse latest Browse all 20632

Trending Articles