Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഉഗ്രന്‍ ഓണം ഓഫറുകളുമായി നോക്കിയ; ഉറപ്പായും സമ്മാനങ്ങള്‍

$
0
0

ഓണത്തിന് മൈജിയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വമ്പന്‍ സമ്മാന പദ്ധതിയുമായി നോക്കിയ ഫോണുകളുടെ അംഗീകൃത വിതരണക്കാരായ എച്ച്എംഡി ഗ്ലോബല്‍ രംഗത്തെത്തുന്നു.

ഓരോ പര്‍ച്ചേഴ്സിനും സമ്മാനം ഉറപ്പുള്ള പദ്ധതിയില്‍ ഒരു സ്വിഫ്റ്റ് കാര്‍, ആറ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എന്നിവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

ഫോണ്‍ വാങ്ങുന്നവര്‍ക്ക് makemytrip.com വഴി യാത്രകള്‍ ചെയ്യുന്നവര്‍ക്ക് 2500 രൂപയുടെ ഇളവ്, വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേയ്ക്ക് പ്രതിമാസം 149 രൂപയ്ക്ക് 5ഏആ നിരക്കില്‍ 15ജിബി സൗജന്യ ഡാറ്റ എന്നിവയാണ് ഉറപ്പായ സമ്മാനങ്ങള്‍.

2017 സെപ്റ്റംബര്‍ 10 വരെയാണ് ഓഫര്‍ കാലാവധി.

നോക്കിയ 5, നോക്കിയ 3 എന്നിവയാണ് കമ്പനി പുറത്തിറക്കുന്ന പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍. 12,499 രൂപയാണ് നോക്കിയ 5ന്റെ വില. 9,499 രൂപയ്ക്ക് നോക്കിയ 3 ലഭ്യമാവും.

5.2 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്പ്ലേയുമായി ഗൊറില്ലാ ഗ്ലാസിന്റെ പരിരക്ഷയോടെ 6000 സീരീസ് അലൂമിനിയത്തിന്റെ സിംഗിള്‍ ബ്ലോക്ക് ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തതാണ് നോക്കിയ 5.

ആന്റിന ഡിസൈനില്‍ ഏറ്റവും നൂതനമായ പരീക്ഷണമാണ് നോക്കിയ 5ല്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 മൊബൈല്‍ പ്ലാറ്റ്ഫോമിലുള്ള നോക്കിയ 5 മികച്ച ബാറ്ററി ലൈഫും മെച്ചപ്പെട്ട ഗ്രാഫിക് പെര്‍ഫോമന്‍സും ഉറപ്പു നല്‍കുന്നു.

8എംപി, 48 ഡിഗ്രി വൈഡ് ആംഗ്ള്‍ ഫ്രണ്ട് ക്യാമറ, മികച്ച സണ്‍ലൈറ്റ് ആന്‍ഡ് ലോലൈറ്റ് വിസിബിലിറ്റി തുടങ്ങിയവയും നോക്കിയ 5ന്റെ പ്രത്യേകതകളാണ്. മാറ്റ് ബ്ലാക്ക്, സില്‍വര്‍, ടെംപേര്‍ഡ് ബ്ലൂ, കോപ്പര്‍ എന്നീ വര്‍ണങ്ങളില്‍ നോക്കിയ 5 ലഭ്യമാണ്.

തുടക്കത്തില്‍ മാറ്റ് ബ്ലാക്ക് വര്‍ണത്തിലും ഏതാനും ദിവസങ്ങള്‍ക്കകം മറ്റു വര്‍ണങ്ങളിലും നോക്കിയ 5 ലഭ്യമായിരിക്കും.

അലൂമിനിയം സാന്നിധ്യം എന്നതിലുപരി ഫോണിന് ആവശ്യമായ സുരക്ഷിതത്വം നല്‍കാന്‍ ഫ്രെയിം മുഴുവനായും അലൂമിനിയം എന്നതാണ് നോക്കിയ 3യുടെ ഒരു സവിശഷത.

എയര്‍ ഗ്യാപ്പില്ലാതെ ഫുള്‍ ലാമിനേറ്റഡ് 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ, കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് ഉള്‍പ്പെടെ സുദീര്‍ഘമായ ആയുസും മനോഹരമായ ദൃശ്യവ്യക്തതയും നോക്കിയ 3യുടെ സവിശേഷതകളാണ്.

കടുത്ത സൂര്യപ്രകാശത്തില്‍ പോലും ദൃശ്യങ്ങള്‍ക്ക് വ്യക്തത ലഭിക്കാന്‍ പാകത്തിലുള്ള പോളറൈസ്ഡ് സ്‌ക്രീന്‍ ആണ് നോക്കിയ 3യുടേത്.

മുന്നിലും പിന്നിലും 8എംപി വൈഡ് അപര്‍ചര്‍ ക്യാമറകളോടെ തികച്ചും പ്രിമിയം ക്വാളിറ്റി സ്മാര്‍ട്ട്ഫോണ്‍ അനുഭവമാണ് നോക്കിയ 3 പ്രദാനം ചെയ്യുന്നത്. മാറ്റ് ബ്ലാക്ക്, സില്‍വര്‍ വൈറ്റ്, ടെംപേര്‍ഡ് ബ്ലൂ, കൂപ്പര്‍ വൈറ്റ് എന്നിങ്ങനെ നാലു മനോഹരമായ വര്‍ണങ്ങളില്‍ കേവലം 9,499 രൂപയ്ക്ക് നോക്കിയ 3 ലഭ്യമാണ്.

The post ഉഗ്രന്‍ ഓണം ഓഫറുകളുമായി നോക്കിയ; ഉറപ്പായും സമ്മാനങ്ങള്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles