പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. ആര്‍എസ്എസ് മുഖ്യശിക്ഷക് കല്യാണിമന്ദിരത്തില്‍ ജയദേവ് ആണ് അറസ്റ്റിലായത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജയദേവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
പോക്‌സോ നിയമപ്രകാരം കേസെടുത്ത ഇയാളെ രണ്ടാഴ്ചത്തേക്ക് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് മാതാപിതാക്കളാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതോടെ ജയദേവ് ഒളിവില്‍ പോയി.
ഒളിവിലിരുന്ന് കൊണ്ട് പെണ്‍കുട്ടിയേയും സാക്ഷികളേയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഇയാള്‍ ശ്രമിച്ചിരുന്നു.
പെണ്‍കുട്ടിക്ക് ഇയാള്‍ കൊടുത്ത് വിട്ട ഭീഷണിക്കത്ത് മാതാപിതാക്കള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെയാണ് ജയദേവിനെ നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്.
തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലതയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലടക്കം സിപിഎമ്മിന് നേരെ ആര്‍എസ്എസ് നടത്തിയ നിരവധി ആക്രമണങ്ങളില്‍ പങ്കാളിയാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
The post ആര്‍എസ്എസ് മുഖ്യശിക്ഷക് പീഡനക്കേസിൽ അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇര appeared first on Daily Indian Herald.