ബസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു.
വെകിട്ട് ആറു വരെയാണ് പണിമുടക്ക്. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.
ഇന്ധന വില വര്‍ധനവ്, സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലക്കയറ്റം, യാത്രാനിരക്ക് വര്‍ധന തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പണിമുടക്ക് കൊണ്ടു പരിഹാരമായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് സംഘടന തീരുമാനിച്ചിട്ടുള്ളത്.
ബസ് സമരം മിക്കയിടത്തും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. മലബാര്‍ മേഖലയെയാണ് സമരം കാര്യമായി ബാധിച്ചത്.
സ്വകാര്യ ബസ്സുകളെ പ്രധാനമായും ആശ്രയിക്കുന്ന കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ സമരം യാത്രക്കാരെ വെട്ടിലാക്കി. ഈ മേഖലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് ആശ്വാസകരമായി മാറിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.
The post സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍റെ സൂചനാ പണിമുടക്ക് തുടങ്ങി appeared first on Daily Indian Herald.