തലശേരി: കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ നിന്നും വന്‍ വിദേശ കറന്‍സികള്‍ പിടികൂടി. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ അഹമ്മദ് ഇല്യാസ് (29) ആണ് പിടിയിലായത്. തലശേരിയില്‍ നിന്ന് കാസര്‍കോട്ടേക്ക് ട്രെയിന്‍ കയറാന്‍ പോകുന്നതിനിടെ എസ്.ഐ അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ഡോളര്‍, ദിര്‍ഹം, യൂറോ തുടങ്ങിയവയാണ് പിടികൂടിയത്.വിദേശ കറന്‍സി എവിടെനിന്ന് ലഭിച്ചെന്നോ ആര്‍ക്ക് വേണ്ടി കടത്തുന്നുവെന്നോ അറിവായിട്ടില്ല. തീവ്രവാദ … Continue reading വിദേശ കറന്‍സിയുമായി കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി അറസ്റ്റില്‍
↧