Quantcast
Viewing all articles
Browse latest Browse all 20544

ബേസില്‍ ജോസഫിന് ഇന്ന് വിവാഹം; കല്യാണ ദിവസം മമ്മുട്ടിയും ടൊവിനോയും കൊടുത്തത് സൂപ്പര്‍ സമ്മാനം

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം സുല്‍ത്താന്‍ ബത്തേരി സെന്റ മേരീസ് ചെറിയ പള്ളിയിലാണ് നടക്കുന്നത്. അതിനിടെ കല്യാണ ദിവസം തനിക്ക് കിട്ടിയ വലിയൊരു സമ്മാനത്തെ കുറിച്ച് ബേസില്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

നമസ്‌കാരം, ഇന്ന് ചിങ്ങം ഒന്ന്, എന്റെ കല്യാണം ആണ്. ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാര്‍ത്ത കൂടി ഉണ്ടെന്ന് പറഞ്ഞുമാണ് ബേസില്‍ ജോസഫ് പോസ്റ്റിട്ടിരിക്കുന്നത്.

തന്റെ അടുത്ത സിനിമയില്‍ നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടന്‍ (ഉണ്ണി ആര്‍). നിര്‍മാണം ഇ ഫോര്‍ എന്റര്‍ട്ടൈന്റ്‌മെന്റ്‌സിനു വേണ്ടി മുകേഷ് ആര്‍ മേത്തയാണ്. സി വി സാരഥി കൂടെ AVA പ്രൊഡക്ഷന്‍സിന് വേണ്ടി A.V അനൂപും ചേര്‍ന്ന് നിര്‍വഹിക്കുന്നു .

ബാക്കി വിവരങ്ങള്‍ വഴിയേ അറിയിക്കാം. കുറച്ചു തിരക്കുണ്ട്. പോയി കല്യാണം കഴിച്ചേച്ചും വരാം. പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാന്‍ എല്ലാവരും ഒന്ന് ആശംസിച്ചേരെ.

വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ എന്നും പറഞ്ഞാണ് ബേസില്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

The post ബേസില്‍ ജോസഫിന് ഇന്ന് വിവാഹം; കല്യാണ ദിവസം മമ്മുട്ടിയും ടൊവിനോയും കൊടുത്തത് സൂപ്പര്‍ സമ്മാനം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20544

Trending Articles