Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20641

മുടി പനങ്കുല പോലെ വളരാന്‍ എളുപ്പ വഴി!

$
0
0

മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണമാണ്.    മുടികൊഴിച്ചില് തടഞ്ഞു മുടി സമൃദ്ധമായി വളരാന്‍ കെമിക്കലുകള്‍ ചേര്‍ന്നിട്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വഴികള്‍തന്നെയാണ് .മുടികൊഴിച്ചില്‍ ഇല്ലാതാക്കാനും മുടി വളരുന്നതിനും സഹായിക്കുന്ന പല പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉണ്ട് അതില്‍ ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ് തൈരിന്‍റെ ഉപയോഗം .തൈര് ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഹെയര്‍ പായ്ക്ക്കള്‍ പരിചയപ്പെടാം .

1)പുളിച്ച തൈര് ഹെയര്‍ പായ്ക്ക് .
പുളിച്ച തൈര് നല്ലൊരു ഹെയര്‍ പായ്ക്ക് ആണ് .എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .ഒരു കപ്പില്‍ കുറച്ച് പുളിപ്പ് കൂടുതലുള്ള തൈര് എടുക്കുക .ശേഷം ഈ തൈര് ഉപയോഗിച്ച്ത ലയോട്ടിയില്‍ നല്ലപോലെ മസ്സാജ് ചെയുക .അഞ്ഞുമുതല്‍ പത്തു മിനിട്ടുവരെ കുറഞ്ഞത്‌ ഇങ്ങനെ മസ്സാജ് ചെയണം .ശേഷം ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്തശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകിക്കളയുക .ആഴ്ചയില്‍ ഒന്നുമുതല്‍ രണ്ടു പ്രവശ്യംവരെ ഇങ്ങനെ ചെയുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കുന്നതോടൊപ്പം താരനും ഇല്ലാതാക്കും .

2)തൈരും നാരങ്ങാ നീരും .
ഒരു ചെറിയ കപ്പില്‍ കുറച്ച് തൈര് എടുത്ത് അതില്‍ നാരങ്ങയുടെ നീര് ചേര്‍ക്കുക .ഇത് നല്ലതുപോലെ മിക്സ്‌ ചെയ്തതിനു ശേഷം തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചു നല്ലതുപോലെ മസ്സാജ് ചെയുക .ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക ഇങ്ങനെ ചെയുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരുന്നതിനും അതുപോലെതന്നെ താരനെ എന്നെന്നേക്കും ആയി ഇല്ലയിമ ചെയുന്നതിനും മുടിക്ക് നല്ല ആരോഗ്യവും തിളക്കവും കിട്ടുന്നതിനും ഉള്ള നല്ലൊരു വഴിയാണ് .

3)തൈരും തേനും

ഒരു ചെറിയ പാത്രത്തില്‍ തൈര് എടുത്തതിനു ശേഷം അതിലേക്കു രണ്ടു സ്പൂണ്‍ ശുദ്ധമായ തേന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കുക .ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ചു പിടിപ്പിക്കുക .കുറഞ്ഞത്‌ ഒരു മണിക്കൂര്‍ ഇങ്ങനെ വച്ചതിനു ശേഷം കഴുകിക്കളയാം.

4)തൈരും ചെറുപയര്‍ പൊടിയും

അല്‍പ്പം തൈരും ചെറുപയര്‍ പൊടിയും എടുത്ത് നല്ലപോലെ മിക്സ്‌ ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക .ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക .കുറഞ്ഞത്‌ ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞ ശേഷം കഴുകിക്കളയാം.ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയുന്നത് നല്ല റിസള്‍ട്ട്‌ തരും .

5)തൈരും നെല്ലിക്കപ്പൊടിയും.
തൈരും നെല്ലിക്കാപ്പൊടിയും നല്ലപോലെ മിക്സ്‌ ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക .ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം .ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയുക .
6)തൈരും ഉലുവയും
തൈരില്‍ ഉലവാപൊടി ചേര്‍ത്ത് മിക്സ്‌ ചെയ്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക .ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.ഇങ്ങനെ ചെയുന്നത് മുടികൊഴിച്ചില്‍ തടയുന്നതിനോടൊപ്പം മുടിക്ക് നല്ല ആരോഗ്യവും ബലവും കിട്ടുന്നതിനുള്ള ഒരു വഴി കൂടിയാണ് .

7)തൈരും മുട്ടയുടെ വെള്ളയും
ആഴ്ചയില്‍ ഒരിക്കല്‍ മുട്ടയുടെ വെള്ളയും തൈരും മിക്സ്‌ ചെയ്ത് തലയോട്ടിയിലും മുടിയിലും തേച്ചു പിടുപ്പിച്ചു മസ്സാജ് ചെയുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കി മുടി തഴച്ചു വളരുന്നതിനുള്ള നല്ലൊരു വഴിയാണ് .

8)തൈരും ഒലിവ് ഓയിലും
ഉണങ്ങി വരണ്ട തലയോട്ടിയും മുടികൊഴിചിലും ഇല്ലാതാക്കി മുടി തഴച്ചു വളരാന്‍ നല്ലൊരു വഴിയാണ് തൈരും ഒലിവ് ഓയിലും ചേര്‍ത്തുണ്ടാക്കുന്ന ഹെയര്‍ പായ്ക്ക് .ഒരു കപ്പ് തൈരില്‍ മൂന്നുമുതല്‍ നാല് സ്പൂണ്‍ വരെ ഒലിവ് ഓയില്‍ ചേര്‍ക്കുക .ഇത് നല്ലതുപോലെ മിക്സ്‌ ചെയ്തശേഷം തലയോട്ടിയില്‍ ഇതുപയോഗിച്ച് നല്ലതുപോലെ മസ്സാജ് ചെയുക .ഒരു മണിക്കൂര്‍ കഴിഞ്ഞു ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക .ആഴ്ചയില്‍ രണ്ടുമുതല്‍ മൂന്നു പ്രാവശ്യം വരെ ഇങ്ങനെ ചെയാം .

9)തൈരും തേനും ഒപ്പം നാരങ്ങാ നീരും

തലമുടി കൊഴിച്ചിലും തലയിലെ താരനും ഇല്ലാതാക്കി മുടിക്ക് കൂടുതല്‍ ആരോഗ്യവും കരുതും നല്‍ക്കുന്ന ഒരു ഹെയര്‍ പായ്ക്ക് ആണ് ഇത് .ഒരു നാരങ്ങാ പിഴിഞ്ഞതും രണ്ടു സ്പൂണ്‍ തേനും ഒരു കപ്പ്‌ തൈരില്‍ ചേര്‍ത്ത ശേഷം നന്നായി മിക്സ്‌ ചെയുക .ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക .അരമണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം .

മുകളില്‍ പറഞ്ഞ വഴികള്‍ എല്ലാം മുടികൊഴിച്ചില്‍ അകറ്റി മുടി വളരാന്‍ സഹായിക്കും .അപ്പോള്‍ ഈ ചെറിയ അറിവ് ഉപകാരപ്രദം എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഷെയര്‍ ചെയുക .നിങ്ങളുടെ ഒരു ഷെയര്‍ നിങ്ങളുടെ സുഹൃത്തിനും ഈ അറിവ് പ്രയോജനപ്പെപെടാന്‍ കാരണമാകും

The post മുടി പനങ്കുല പോലെ വളരാന്‍ എളുപ്പ വഴി! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20641

Trending Articles