Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

തന്നെ കുടുക്കിയതാണെന്ന് ചാരവൃത്തിക്ക് അറസ്റ്റിലായ മലയാളി സൈനികന്‍

$
0
0

ന്യൂഡല്‍ഹി: തന്നെ കുടുക്കിയതാണെന്ന് ഐ.എസ്.ഐ ബന്ധം ആരോപിച്ച് അറസ്റ്റിലായ മലയാളി സൈനികന്‍ രഞ്ജിത്ത്. രഹസ്യം ചോര്‍ത്തലില്‍ തനിക്ക് പങ്കില്ലെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. വ്യോമസേനയിലെ നോണ്‍ കമ്മീഷന്റെ് ഉദ്യോഗസ്ഥന്‍ ആണ് രഞ്ജിത്ത്. പാക് ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് വോമസേന രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. പഞ്ചാബിലെ ഭട്ടിണ്ടയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇയാളെ കോര്‍ട്ട് മാര്‍ഷലിന് ശേഷം ഇന്നലെ തന്നെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.പഞ്ചാബിലെ ഭട്ടിണ്ട വ്യോമത്താവളത്തില്‍ ജോലി ചെയ്യുന്ന ഇയാളെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരു സത്രീയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് കുടുക്കിയത്. ഗ്രൗണ്ട് ടെക്നീഷ്യനായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭട്ടിണ്ട വ്യോമത്താവളം. വ്യോമത്താവളം സംബന്ധിച്ച വിവരങ്ങള്‍ ജമ്മുവിലുള്ള സ്ത്രീയ്ക്ക് ഇയാള്‍ കൈമാറിയിരുന്നു. ഇ മെയിലിലൂടെയും എസ്.എം.എസുകളിലൂടെയും ഇയാള്‍ ഐ.എസ്.ഐയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി സുരക്ഷാ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് മാസമായി രഞ്ജിത്ത് നിരീക്ഷണത്തിലായിരുന്നു.
നേരത്തെ ഐ.എസ്.ഐ ബന്ധമുണ്ടെന്ന് സംശയിയ്ക്കുന്ന കരസേന, ബി.എസ്.എഫ് ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്സ്വ്ഞ്;തിരുന്നു. അതേ സമയം നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള അഞ്ച് പേരുമായി രഞ്ജിത്തിന് എന്തെങ്കിലും ബന്ധമുള്ളതായി വ്യക്തമായിട്ടില്ല. കോടതിയില്‍ ഹാജരാക്കാനായി രഞ്ജിത്തിനെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുപോയി.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പെണ്‍കുട്ടികളുമായുള്ള സൗഹൃദത്തിലൂടെയാണ് ഇയാള്‍ ചാരവൃത്തി നടത്തുന്ന സംഘത്തില്‍ എത്തിപ്പെട്ടത്. ഐ.എസ്.ഐയ്ക്ക് രഹസ്യവിവരം കൈമാറിയെന്ന് ആരോപിച്ച് ജയ്‌സാല്‍മീറിലെ പൊഖ്‌റാന്‍ മേഖലയില്‍ നിന്ന് ഒരു സൈനികനെയും റവന്യൂ ഇന്‍സ്‌പെക്ടറേയും പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles