Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

17 കാരിയെ ആദ്യം പീഡിപ്പിച്ചത് കാമുകൻ ..രണ്ടു വര്‍ഷമായി പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറി പീഡനം നടത്തി ദളിത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി

$
0
0

കാട്ടാക്കട :കാട്ടാക്കടയിൽ 17 കാരിയെ ആദ്യം പീഡിപ്പിച്ചത് കാമുകൻ ..രണ്ടു വര്‍ഷമായി പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറി പീഡനം നടത്തി ദളിത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി.കേസിൽ 28 പ്രതികൾ .പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോലീസിന്റെ പ്രത്യേക സ്ക്വാഡ് അന്വേഷണം ആരംഭിച്ചതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നറിയുന്നു.. പെണ്‍കുട്ടിയുടെ മൊഴിയും അറസ്റ്റിലായവരുടെ മൊഴിയും അനുസരിച്ച് സംഭവത്തില്‍ 28 പ്രതികള്‍ ഉണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിവൈഎസ്പി ദിനില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറി പീഡനം നടത്തി ദളിത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 2 സ്ത്രീകള്‍ അടക്കം അഞ്ചു പേരെ ഇന്നലെയാണ് പിടികൂടിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

വിളപ്പില്‍ശാല തുരുത്തുംമൂല കാവിന്‍പുറം സൗമ്യഭവനില്‍ നിന്നും മലയിന്‍കീഴ് കുറ്റിക്കാട് വാടകയ്ക്ക് താമസിക്കുന്ന കല എന്നു വിളിക്കുന്ന ശ്രീകല (40), മലയിന്‍കീഴ് അരുവിപ്പാറ സനൂജാ മന്‍സിലില്‍ ഷൈനിജ എന്നു വിളിക്കുന്ന ഷാഹിതാബീവി (45), മാറനല്ലൂര്‍ ചീനിവിള കിഴക്കുംകര പുത്തന്‍വീട്ടില്‍ സദാശിവന്‍ (64), വെള്ളനാട് വാടകയ്ക്ക് താമസിക്കുന്ന രമേഷ് എന്നു വിളിക്കുന്ന സുമേഷ് (26), തുരുത്തുംമൂല ദേവീക്ഷേത്രത്തിന് സമീപം കല്ലറവിളാകം ലക്ഷ്മി വിലാസത്തില്‍ കണ്ണന്‍ എന്നു വിളിക്കുന്ന വിഷ്ണുസാഗര്‍ (28) എന്നിവരെയാണ് ഡിവൈഎസ്പി ജെ.കെ. ദിനിലും റൂറല്‍ ഷാഡോ പോലീസും നടത്തിയ അന്വേഷണത്തില്‍ ഇന്നലെ പിടികൂടിയത്.kattakkata

പിടിയിലായ ശ്രീകലയാണ് പെണ്‍കുട്ടി ചതിക്കപ്പെടാന്‍ കാരണം. ശ്രീകലയുടെ കാമുകനാണ് പിടിലായ സുമേഷ്. സുമേഷ് മിക്കവാറും ശ്രീകലയെ കാണാന്‍ വരും. രാത്രിയില്‍ ഇവരുടെ വീട്ടില്‍ തങ്ങുകയും ചെയ്യും. സുമേഷാണ് ദളിത് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇത് പിന്നെ സ്ഥിരമാക്കി. ചെറുപ്പത്തില്‍ തന്നെ പഠനം നിറുത്തിയ പെണ്‍കുട്ടിയുടെ ദയനീയ സ്ഥിതി ഇയാള്‍ മുതലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സാഹചര്യമാണ് ശ്രീകല മുതലാക്കിയത്. പെണ്‍കുട്ടിയെ പല സ്ഥലത്തും കൊണ്ടുപോയത് ശ്രീകലയും അറസ്റ്റിലായ ഷാഹിതാബീവിയുമാണ്. അതിനായി കൂട്ടുനിന്നത് ഓട്ടോെ്രെഡവര്‍ സദാശിവനാണ്. ഇയാളുടെ ഓട്ടോയിലാണ് പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ട ുപോയത്. സദാശിവന്‍റെ പരിചയത്തിലാണ് പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ വാണിഭത്തിന് ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. ഇതിനിടയ്ക്കാണ് വിഷ്ണുസാഗര്‍ എത്തുന്നത്. ഒരു ചായക്കടയിലെ ജോലിക്കാരനായ വിഷ്ണു പെണ്‍കുട്ടിയുമായി അടുക്കുന്നു. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.

ഇത് മനസിലാക്കിയാണ് മറ്റ് സംഘങ്ങള്‍ പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ക്ക് കാഴ്ചവയ്ക്കുന്നത്. അത് ഭീഷണി മുഴക്കിയാണ്. വിഷ്ണുവിനോട് കാര്യങ്ങള്‍ പറയും എന്നാണ് ഭീഷണി. അതോടെ പെണ്‍കുട്ടിയെ ജില്ലയിലും കന്യാകുമാരിയിലും പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായി. വിഷ്ണു കാലുമാറുന്നതോടെ പരാതിയായി. എല്ലാം വിഷ്ണുവിന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ശ്രീകലയെയും മറ്റുള്ളവരേയും കുടുക്കിയത്. വിളപ്പില്‍ശാല സ്‌റ്റേഷനില്‍ 17കാരി പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ സെക്‌സ് റാക്കറ്റ് പിടിയിലായത്. താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും കാമുകനായ വിഷ്ണുസാഗര്‍ എന്ന കണ്ണനാണ് ഇതിന്‍റെ ഉത്തരവാദിയെന്നും ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി പരാതി നല്‍കി. തുടര്‍ന്ന് കേസ് ഡിവൈഎസ്പി ഏറ്റെടുത്തു. പെണ്‍കുട്ടിയെ ചോദ്യം ചെയ്യവെ മാനസിക സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി എന്നു തിരിച്ചറിഞ്ഞു.

തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കി കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് വര്‍ഷങ്ങളായി പീഡനത്തിന് ഇരയായിക്കൊണ്ട ിരിക്കുന്ന വിവരം അറിയുന്നത്. പിന്നീട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവെയാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ചും പരസ്പരം വാണിഭ സംഘങ്ങള്‍ക്ക് കൈമാറിയും പീഡിപ്പിച്ച് വരികയായിരുന്നു. പീഡിപ്പിച്ചവരിലേക്കും വാണിഭ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചുട്ടള്ളതായി ഡിവൈഎസ്പി പറഞ്ഞു.

The post 17 കാരിയെ ആദ്യം പീഡിപ്പിച്ചത് കാമുകൻ ..രണ്ടു വര്‍ഷമായി പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറി പീഡനം നടത്തി ദളിത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles