കൊച്ചി: 2011 ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അബിൻ കുര്യാക്കോസ്, ബിബിൻ പോൾ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനിൽകുമാറാണ് ഈ കേസിലും ഒന്നാം പ്രതി.
2011 നവംബറിൽ “ഓർക്കൂട്ട് ഓർമക്കൂട്ട് ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്. സിനിമയുടെ നിർമാതാവായ ജോണി സാഗരികയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പൾസർ സുനിയുടെ നിർദേശ പ്രകാരം മറ്റു പ്രതികളായ അഷ്റഫ്, സുനീഷ്, അബിൻ, ബിബിൻ എന്നിവർ ചേർന്നാണു പദ്ധതി ആസൂത്രണം ചെയ്തത്.
The post മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി appeared first on Daily Indian Herald.