Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ പൂര്‍ണനഗ്നയാക്കി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പാവം പെണ്‍കുട്ടിയെ ഉയര്‍ന്ന കുടുംബത്തിലെ കുട്ടികള്‍ നഗ്‌നയാക്കി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്

$
0
0

റാഞ്ചി: വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ പൂര്‍ണനഗ്നയാക്കി നിര്‍ത്തി ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് നഗ്‌നയാക്കി മര്‍ദ്ദിക്കപ്പെട്ട യുവതിയുമായി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സഹപാഠികള്‍ക്ക് എതിരെ പെണ്‍കു്ടിയുടെ പിതാവ് രംഗത്തെത്തി. ജാര്‍ഖണ്ഡിലെ ദുംകാ ജില്ലയില്‍ നടന്ന സംഭവത്തില്‍ നഗരത്തിലെ പ്രമുഖ വനിതാ കോളേജ് വിദ്യാര്‍ത്ഥികളാണ് സഹപാഠിയെ പരിപൂര്‍ണ്ണ നഗ്‌നയാക്കി മര്‍ദ്ദിക്കുകയും തുണിയഴിക്കുന്നത് ഉള്‍പ്പെടെയുള്ള രംഗം പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്.

ഈ വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യപ്പെടുകയുമുണ്ടായി. സന്താള്‍ പര്‍ഗാനയിലെ വനിതാ കോളേജില്‍ ആഗസ്റ്റ് 4 നായിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ കര്‍ഷകനായ പെണ്‍കുട്ടിയുടെ കര്‍ഷകനായ പിതാവും ഇരയും പല പോലീസ് സ്‌റ്റേഷനുകളിലും കയറിയിറങ്ങിയിട്ടും ആരും സഹായിക്കാന്‍ രംഗത്ത് വന്നില്ല. മകളുടെ ഭാവിയെ ഓര്‍ത്ത് വിഷമിക്കുന്ന പിതാവ് ഇനി ആത്മഹത്യയാണ് ഏക വഴിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്ന ആളാണ് പെണ്‍കുട്ടി ഇവര്‍ പരാതിയുമായി സാധാരണ പോലീസ് സ്‌റ്റേഷന്‍, വനിതാ പോലീസ് സ്‌റ്റേഷന്‍, എസ്‌സി/എസ്ടി പോലീസ് സ്‌റ്റേഷന്‍ എന്നിങ്ങനെ പല പോലീസ് സ്‌റ്റേഷനുകളില്‍ കയറിയിട്ടും ഗുണമുണ്ടായില്ല.eiVTJMBTOS5W-150x150

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും വന്ന ഹോസ്റ്റലിലുള്ള ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ നഷ്ടപ്പെട്ടിരിക്കെയാണ് 500 രൂപയ്ക്ക് ഇരയായ പെണ്‍കുട്ടിയും ഒരു സെക്കന്റ്ഹാന്‍ഡ് ഫോണ്‍ വാങ്ങിയതും. ഈ ഫോണ്‍ കണ്ട ഫോണ്‍ നഷ്ടപ്പെട്ട പെണ്‍കുട്ടി തന്റെ മൊബൈല്‍ഫോണ്‍ ഇരയായ പെണ്‍കുട്ടി തട്ടിയെടുത്തെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. കള്ളിയെന്ന് വിളിച്ച് ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കൊപ്പം മറ്റു പെണ്‍കുട്ടികളും വേറെ ചില കോളേജിലെ വിദ്യാര്‍ത്ഥികള്‍ കൂടിയും ചേര്‍ന്നതോടെ ഹോസ്റ്റലിനുള്ളില്‍ പെട്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ മഹാ പഞ്ചായത്ത് ചേരുകയും ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തന്നെ കുറ്റക്കാരിയാക്കി ആക്രമിക്കാനും തുടങ്ങി. എല്ലാവരും ചേര്‍ന്ന് കള്ളിയെന്ന് വിളിച്ച് മര്‍ദ്ദിച്ച് വസ്ത്രങ്ങളെല്ലാം വലിച്ചു കീറി.

ഇതിനിടയില്‍ രണ്ടു പെണ്‍കുട്ടികള്‍ എല്ലാം മൊബൈലില്‍ വീഡിയോ പിടിക്കുകയും ചെയ്തു. വീണ്ടും കുട്ടികളുടെ പഞ്ചായത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും പിഴയായി 18,6000 രുപ വിധിക്കുകയുമായിരുന്നു. പണം അടച്ചില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്നും പറഞ്ഞു. പെണ്‍കുട്ടി പിന്നീട് ഹോസ്റ്റല്‍ വിടുകയും ഗ്രാമത്തില്‍ ചെന്ന് പിതാവിനോട് എല്ലാം പറയുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് ഹോസ്റ്റലില്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ പിതാവിനെയും വിദ്യാര്‍ത്ഥിനികളുടെ കൂട്ടം ഭീഷണിപ്പെടുത്തി. ആഗസ്റ്റ് 25 ന് മുമ്പ് പണമടച്ചില്ലേല്‍ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞു. എന്നാല്‍ അതിനിടയില്‍ തന്നെ ഏതാനും വിദ്യാര്‍ത്ഥിനികള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ പണം കണ്ടെത്തണമെങ്കില്‍ താന്‍ തന്റെ കാളകളെ വില്‍ക്കേണ്ടി വരുമെന്നും പിതാവ് പറഞ്ഞു.

മകളുടെ സ്ഥിതി ഇനി എന്താകും ? എങ്ങിനെ അവള്‍ ഇനി കോളേജില്‍ പോകും ? എങ്ങിനെ നാട്ടുകാരുടെ മുഖത്ത് നോക്കും ? ആര് അവളെ വിവാഹം കഴിക്കും ? ഈ കാര്യങ്ങള്‍ എത്ര കാലം കഴിഞ്ഞാലും വേട്ടയാടുകയില്ലേ? തുടങ്ങി ആയിരം ചോദ്യങ്ങളാണ് നിസ്സഹായനായ ആ പിതാവ് ചോദിക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച പെണ്‍കുട്ടിയെ മൊഴിയെടുത്തെന്നും കുറ്റക്കാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.

വീഡിയോ പടരാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനുകളിലേക്ക് പോലീസ് സന്ദേശം അയച്ചിട്ടുള്ളതായിട്ടുള്ളതായിട്ടാണ് വിവരം. സംഭവം ഹോസ്റ്റലിലാണ് നടന്നതെന്നും കുറ്റം ചെയ്തതും ഇരയാക്കപ്പെട്ടതും ഗോത്ര വിഭാഗത്തില്‍ പെടുന്ന കുട്ടികളാണെന്നും രണ്ടു കൂട്ടരേയും ക്യമ്പസില്‍ വിളിച്ചു വരുത്തി തന്നെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് കോളേജ് അധികൃതര്‍ പറയുന്നത്.


Viewing all articles
Browse latest Browse all 20522

Trending Articles