Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

തൃത്താലയില്‍ വി.ടി ബല്‍റാമിനെ തളക്കാന്‍ എംആര്‍ മുരളിയെ സി.പി.എം രംഗത്തിറക്കുന്നു.ബല്‍റാം അടിതെറ്റുമോ ?

$
0
0

 

പാലക്കാട്:തൃത്താലയില്‍ പുലിയായി വാഴുന്ന കോണ്‍ഗ്രസ്സിലെ യുവനേതാവ് വി.ടി ബല്‍റാമിനെ തളക്കാന്‍ സിപിഎം പുതിയ തന്ത്രങ്ങള്‍ മെനയുന്നു.കെപിസിസി അധ്യക്ഷന് പ്രിയങ്കരനായ ബല്‍റാം ഇത്തവണ വീണ്ടും അതേ നിയോജക മണ്ഡലത്തില്‍ ജനവിധി തേടുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനാര്‍ഥിക്കായുള്ള ചര്‍ച്ചകളും തുടങ്ങി വച്ചിരിക്കുന്നത്.ബല്‍റാമിനെ നേരിടാന്‍ ഒരു ”തീപ്പൊരി”സ്ഥാനാര്‍ഥി തന്നെ വേണമെന്ന നിലപാടിലാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം.

 

പാര്‍ട്ടിയില്‍ നിന്നും വിമതശബ്ദം ഉയര്‍ത്തി പുറത്തു പോയി തിരിച്ചെത്തിയ എംആര്‍ മുരളിയെയാണ് സിപിഎം ബല്‍റാമിനെതിരായി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുക എന്നാണ് ഏതാണ്ട് ധാരണയായിരിക്കുന്നത്.മുരളിയേക്കാള്‍ നല്ലൊരു സ്ഥാനാര്‍ഥിയെ അവിടെ പാര്‍ട്ടിക്ക് ഇനി ലഭിക്കാനില്ലെന്നാണ് ജില്ലാ നേതൃത്വത്തിലെ ചിലര്‍ പറയുന്നത്.നിലവില്‍ ജില്ലാ കമ്മറ്റി അംഗമാണ് എംആര്‍ മുരളിയിപ്പോള്‍.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എംഎല്‍എയുടെ സ്വാധീനം നിലനില്‍ക്കെ തന്നെ ഇടതുപക്ഷം മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും,ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഭൂരിപക്ഷം നേടിയിട്ടുണ്ടെന്നും ഇത് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സിപിഎം കണ്ക്കുകൂട്ടുന്നു.ഫേയ്‌സ്ബുക്കിലും മറ്റും സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന കോണ്‍ഗ്രസ്സിലെ ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് ബല്‍റാം.അത്‌കൊണ്ട് ബിജെപിയുടെ ശക്തമായ വെല്ലുവിളിയും അദ്ദേഹത്തിന് നേരിടേണ്ടി വരും.യാഥാസ്ഥിതികമായ മുസ്ലീം നിലപാടുകളേയും കൃത്യമായി എതിര്‍ത്ത് പുരോഗമനപക്ഷത്ത് നില്‍ക്കുന്ന അദ്ദേഹത്തിന് ചില മുസ്ലീം സംഘടനകളില്‍ നിന്നും ശക്തമായ എതിര്‍പ്പൂണ്ട്.
നിലപാടുകളില്‍ എപ്പോഴും റിബല്‍ രാഷ്ട്രീയം കാത്തുസൂക്ഷിക്കുന്ന ബല്‍റാമിന് ഇടതുപക്ഷ അനുഭാവികളടക്കം ഇപ്പോള്‍ പിന്തുണക്കുന്നുണ്ട്.മറുഭാഗത്ത് ചില വോട്ട്ബാങ്കുകള്‍ ഉറപ്പിക്കുമ്പോഴും തങ്ങളുടെ വോട്ട് ബല്‍റാമിന് ചോരാനിടയുണ്ടെന്ന തിരിച്ചറിവും പാര്‍ട്ടിക്കുണ്ട്.ഇത് മുരളി സ്ഥാനാര്‍ഥിയായി വന്നാല്‍ പരിഹരിക്കാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.തുടക്കത്തില്‍ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ മുരളി ജനവിധി തേടുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.എന്നാല്‍ പാര്‍ട്ടിക്ക് ബുദ്ദിമുട്ടുള്ള ഒരു സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎം മുരളിയെ ഏല്‍പ്പിക്കുമെന്ന് തന്നെയാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.എം ആര്‍ മുരളി സ്ഥാനാര്‍ഥിയായി വന്നാല്‍ തൃത്താലയില്‍ ഒരു”ക്ലാസിക്ക്”പോരാട്ടം കാണാനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.വിധി പ്രവചനാതീതവും.


Viewing all articles
Browse latest Browse all 20536

Trending Articles