ന്യൂഡല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയുടെ തെളിവുകൾ പുറത്തായി. നോട്ട് നിരോധനത്തിലൂടെ ബി.ജെ.പി.വൻ അഴിമതിയാണ് നടത്തിയിരിക്കുന്നത് എന്ന് കോൺഗ്രസ് ആരോപിച്ചു. നോട്ട് നിരോധനത്തിനു ശേഷം രണ്ട് തരത്തിലുള്ള അഞ്ഞൂറ് രൂപാ നോട്ടുകളാണ് റിസര്‍വ്വ് ബാങ്കില്‍ അച്ചടിക്കുന്നതെന്ന ആരോപണത്തെ ചൊല്ലി രാജ്യസഭയില്‍ ബഹളം. കോണ്‍ഗ്രസ് എംപി കപില്‍ സിബലാണ് രണ്ട് തരത്തിലുള്ള നോട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ആരോപണവുമായി രംഗത്തെത്തിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണിതെന്ന് ഇതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ആരോപിച്ചു. രണ്ട് വ്യത്യസ്ത വലിപ്പത്തിലും ഡിസെെനിലും ഉള്ള നോട്ടുകളാണ് റിസര്‍വ്വ് ബാങ്ക് നോട്ട് നിരോധനത്തിനു ശേഷം അച്ചടിച്ചിറക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
ഇന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്തിനാണ് സര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്ന്. ആര്‍ബിഐ രണ്ട് തരത്തിലുള്ള നോട്ടുകളാണ് അച്ചടിക്കുന്നത്. രണ്ട് വ്യത്യസ്ത വലിപ്പത്തിലും ഡിസൈനിലുമുള്ളവ. ഇതെങ്ങനെ സാധ്യമാകുന്നു
കപില്‍ സിബല്‍ രാജ്യസഭയില്‍ ചോദിച്ചത്.പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും വേണ്ടി രണ്ട് തരത്തിലുള്ള നോട്ടുകളാണ് അച്ചടിക്കുന്നതെന്നും ഇക്കാര്യം കൊണ്ടു തന്നെയാണ് ബിജെപിയുടെ കൈവശം ഇത്രയധികം പണം കുമിഞ്ഞു കൂടുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് സമയം പാഴാക്കുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദേരേക് ഒ ബ്രിയന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. യുണെറ്റഡ് ജനതാദള്‍ നേതാവ് ശരത് യാദവും സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളും കോണ്‍ഗ്രസിനെ പിന്തുണച്ച് സഭയില്‍ രംഗത്തെത്തി.
കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസി നക്‌വി നോട്ടിന്റെ ഉറവിടത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. വിവിധ പ്രിന്റിങ്ങ് പ്രസ്സുകളില്‍ നിന്ന് അച്ചടിക്കുന്ന നോട്ടുകളുടെ വലിപ്പത്തില്‍ നേരിയ തോതിലുള്ള വ്യത്യാസം സ്വാഭാവികമാണെന്ന് വിഷയത്തില്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതികരണം.