പുതിയ മാറ്റങ്ങളുമായി ഗൂഗിള്‍ ഗ്ലാസ് വീണ്ടും വിപണിയിലെത്തുന്നു.കണ്ണടപോലെ ധരിക്കാവുന്ന രൂപത്തിലാണ് പുതിയ ഗൂഗിള്‍ ഗ്ലാസിന്റെ രൂപകല്‍പന നടത്തിയിരിക്കുന്നത്. വായുവില്‍ നിന്ന് മെസേജുകളും മെയിലുകളും വായിക്കാനാകുന്ന ഗൂഗിള്‍ ഗ്ലാസ് ശാസ്ത്ര ലോകത്തെ വിസ്മയകരമായ കണ്ടുപിടുത്തമായാണ് വിലയിരുത്തുന്നത്. മൂന്ന് വര്‍ഷം ഇതിന്റെ പ്രവര്‍ത്തനവുമായി ഗൂഗിള്‍ രംഗത്തുണ്ടായിരുന്നെങ്കില്‍പോലും 2015ല്‍ സാങ്കേതിക തകരാര്‍ കാരണം അവസാനിപ്പിച്ചു. 50തിലധികം കമ്പനികളാണ് ഇതിന്റെ പ്രാഥമിക ഘട്ടത്തില്‍ പരീക്ഷണത്തില്‍ പങ്കാളികളാകുന്നത്
↧