Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

തീഹാർ ജയിലിൽ ശ്രീശാന്തിന് മനക്കരുത്ത് നൽകിയത് ബൈബിൾ വായന

$
0
0

കൊച്ചി :തീഹാർ ജയിലിൽ എത്തി കൊടിയ ജീവിതത്തിലും ജയിൽ കുറ്റവാളികളുടെ പീഡനത്തിലും മാനസികമായി തളർന്ന ക്രിക്കറ്റർ ശ്രീശാന്ത് ആത്മഹത്യ ചെയ്താലോയെന്ന് ചിന്തിച്ചു പോയതായി വെളിപ്പെടുത്തി .എന്ന തീഹാർ ജയിലിൽ ശ്രീശാന്തിന് മനക്കരുത്ത് നൽകിയത് ബൈബിൾ വായന എന്ന് സൂചന . ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് കൊടുത്ത ബൈബിൾ ജീവിതത്തിൽ ശക്തി പകർന്നു എന്നും പറഞ്ഞിരുന്നു.ഭൂമിയില്‍ ഒരു നരകമുണ്ടെങ്കില്‍ അതാണ് തിഹാര്‍, കൊലപാതകികള്‍, ബലാല്‍സംഗക്കാര്‍, അങ്ങനെ എല്ലാത്തരം ക്രിമിനലുകളും ഉള്ളയിടം. ഉപദ്രവം പലവിധമായിരുന്നു. ചിലര്‍ ബ്ലേഡ് വച്ച് മാന്താന്‍ ശ്രമിച്ചു, രാകി മൂര്‍ച്ച വരുത്തിയ ലോഹക്കഷണം വച്ച് കുത്താനും ശ്രമമുണ്ടായി. ഒഴിഞ്ഞു മാറിയതു കൊണ്ട് രക്ഷപ്പെട്ടു. പിന്നെ മനസിലായി തിഹാറിലെ നിയമങ്ങള്‍ അങ്ങനെയാണെന്ന്. ആ അവസരത്തില്‍ ഹരിയാനയിലെ മുന്‍ മന്ത്രി ഗോപാല്‍ കാന്തയാണ് എന്റെ രക്ഷയ്‌ക്കെത്തിയത്. ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം ഒരു റൂമിലേക്ക് മാറ്റുകയായിരുന്നു. അതിനു മുമ്പ് കഴിഞ്ഞിരുന്ന 200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഡോര്‍മെറ്ററിയില്‍ 300 പേര്‍ക്കൊപ്പമായിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ ചിന്തിച്ചത് ആത്മഹത്യയെക്കുറിച്ചായിരുന്നു.

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് അച്ചന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു.അച്ചന്റെ നന്മയുള്ള ഉപദേശങ്ങള്‍, ദര്‍ശനങ്ങള്‍ ,മാര്‍ഗനിര്‍ദേശങ്ങള്‍ ,നല്‍കിയ ദയ പ്രചോധനാത്മകമായ പുസ്തകങ്ങള്‍ എന്നിവ അന്നും ഇന്നും വഴികാട്ടിയാണ്.അച്ഛനുള്‍പ്പടെ നിരവധി നല്ല മനസ്സുകളുടെ പ്രാര്‍ത്ഥകള്‍ ആണ് രണ്ടാം വരവിനു വഴി തെളിച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നതായും ശ്രീശാന്ത് പറഞ്ഞിരുന്നു. ഇടയ്ക്കിടെയുള്ള അച്ചന്റെ സന്ദര്‍ശനങ്ങള്‍ വലിയ ആശ്വാസം പകര്‍ന്നിരുന്നുവെന്ന് ശ്രീശാന്ത് ഫാ.പുതുവയോടു പറഞ്ഞു.സി.ബി.സി.ഐ യുടെ ജയില്‍ മിനിസ്ട്രിയുടെ ചുമതലയായിരുന്നു ഡല്‍ഹിയില്‍ ഫ.പുതുവയ്ക്ക്. ശ്രീശാന്ത് ജയിലിലായത്തിന്റെ പിറ്റേന്നുതന്നെ അവിടെയെത്തി ഫാ.പുതുവാ സന്ദര്‍ശിച്ചിരുന്നു.ജയിലില്‍ ഉപയോഗിക്കാനാവുന്ന സ്മാര്‍ട്ട് കാര്‍ഡിന്നുള്ള നടപടികള്‍ വേഗത്തിലാക്കിയതും ഫാ.പുതുവയാണ്. ഒരു മണിക്കൂറോളം താരത്തിനൊപ്പം ചിലവഴിച്ച ഫാ.പുതുവ പുതുജീവിതത്തില്‍ നന്മയുടെ പക്ഷം ചേര്‍ന്ന് നടക്കാന്‍ ശ്രീശാന്തിനെ ഓര്‍മിപ്പിക്കുകയും ചെയ്താണ് മടങ്ങിയത്.SREESANTH_AND_FR.PUTHUVA_
വാതുവെപ്പ് കേസില്‍ ജാമ്യം ലഭിച്ച ശ്രീശാന്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോൾ കയ്യില്‍ ഒരു ബൈബിളുമുണ്ടായിരുന്നു. ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ശ്രീയുടെ കയ്യില്‍ ‘ദി ബുക്സ് ഓഫ് ദി ബൈബിള്‍ ’ എന്ന പുസ്തകമാണ് ഉണ്ടായിരുന്നത്.നേരത്തെ പ്രിസണ്‍ മിനിസ്ട്രി ഇന്ത്യ എന്ന സന്നദ്ധസംഘടനയുടെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ പുതുവ ശ്രീശാന്തിനെ തീഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. വിവാദങ്ങള്‍ക്കിടയില്‍ തളര്‍ന്നുപോകാതിരിക്കാന്‍ ശ്രീക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് ഫാ. ജോണ്‍ പുതുവ അന്ന് മടങ്ങിയത്.അതിനു ശേഷം ശ്രീശാന്തിന്റെ പരിശീലന ഗ്രൗണ്ടായ ഇടപ്പള്ളി ഗവര്‍മെന്റ് ഹൈസ്കൂള്‍ ഗ്രൗണ്ടിലേക്ക് താരത്തിന്റെ പ്രത്യേക ക്ഷണവും ആവശ്യവും പരിഗണിച്ച് ഫാ. പുതുവാ എത്തിയിരുന്നു . വൈദികനെ കണ്ടപ്പോള്‍ തന്നെ വലിയ സന്തോഷത്തോടെ ശ്രീശാന്ത് ഫാ.പുതുവയെ കെട്ടിപിടിച്ചു തന്റെ സ്നേഹാദരം പങ്കുവെച്ചു. ഏറണാകുളം-അങ്കമാലി അതിരൂപതയിലെ തലയോലപ്പരമ്പ് പള്ളി വികാരിയാണ്‌ ഫാ. ജോണ്‍ പുതുവ.sreesanth -fr_john puthuva(2) (1)

കോഴക്കേസിൽ ജയിലായ ശ്രീശാന്ത് ആദ്മഹത്യക്ക് ശ്രമിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ മൂകാംബികദേവിയുടെ മുന്നില്‍ പൂജിച്ച് കൈയില്‍ കെട്ടിയ ചരട് മരിച്ച ശേഷമേ അഴിക്കൂവെന്ന് ഞാന്‍ മനസില്‍ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ചാണ് അവര്‍ മുറിച്ചെടുത്തത്. അപ്പോള്‍ ഞാനനുഭവിച്ച വേദന പറഞ്ഞറിയിക്കാനാവില്ല. പിന്നെ ഞാന്‍ ചെന്നു വീണത് തിഹാര്‍ എന്ന നരകത്തിലേക്കാണ്. അവിടെ എനിക്ക് ജീവന്‍ രക്ഷിക്കാന്‍ പോരടിക്കേണ്ടി വന്നു, ജീവിതത്തില്‍ അതുവരെ കേള്‍ക്കാതിരുന്ന തെറി വാക്കുകള്‍ എനിക്കു ചുറ്റും മൂളിപ്പറന്നു. രാകിമിനുക്കി മൂര്‍ച്ച കൂട്ടിയ ഇരുമ്പു കമ്പിയുമായി എന്റെ ജീവനെടുക്കാന്‍ സദാസമയവും പിന്നിലാളുകളുണ്ടായിരുന്നു. അവരെന്നെ കൊല്ലുന്നതിനു മുമ്പ് ആത്മഹത്യ ചെയ്താലോയെന്ന് ചിന്തിച്ചു പോയി.

ജയില്‍ മുറിക്കകത്ത് വിരിച്ച കമ്പിളിയില്‍, ബാത്‌റൂമില്‍ നിന്നുള്ള അസഹ്യമായ മണവും സഹിച്ച് ഉറങ്ങാനാവാതെ കിടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് അതു തന്നെയാണ്. ചെയ്യാത്ത കുറ്റത്തിന് ലോകത്തിന്റെ മുഴുവന്‍ പഴിയും കേട്ട ഇങ്ങനെ നാണംകെട്ട് ജീവിക്കുന്നതെന്തിന്’ പ്രമുഖ സിനിമാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ മലയാളത്തിന്റെ പ്രിയ ശ്രീയുടെ കണ്ണു നിറഞ്ഞിരുന്നു. ആ കണ്ണുനീര്‍ മറയ്ക്കാന്‍ ശ്രീശാന്ത് തന്റെ റെയ്ബാന്‍ ഗ്ലാസ് എടുത്തു മുഖത്ത് വച്ച് ഒരു ചോദ്യം സ്‌റ്റൈല്‍ അല്ലേ ചേട്ടാ’.Sreesanth -bible (1)ഒടുവില്‍ വിജയം ശ്രീയ്ക്കു തന്നയായിരുന്നു. സുപ്രിംകോടതിയെപ്പോലും വെല്ലുവിളിച്ച് ബിബിസിഐ നടത്തിയ പ്രതികാര നടപടിയ്ക്ക് ഹൈക്കോടതി മറുപടി നല്‍കിയതോടെ ശ്രീയ്ക്ക് ഇനി കളിക്കളത്തിലേക്ക് മടങ്ങാം. ഇന്ത്യ കണ്ട ഏറ്റവും മികച്ച സീം ബൗളര്‍മാരിലൊരാളായ ശ്രീ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുന്നത് കാത്തിരിക്കുകയാണ് ഓരോ ആരാധകനും.’ ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ശ്രീയുടെ ജീവിതത്തില്‍ സംഭവിച്ചത്.

ഇന്ത്യയ്ക്കു വേണ്ടി രണ്ടു ക്രിക്കറ്റ് ലോകകപ്പ് ജയിച്ച ക്രിക്കറ്റര്‍ എന്ന പ്രശസ്തിയില്‍ നിന്നും തിഹാര്‍ ജയിലിന്റെ ഇരുളറയിലേക്ക് പതിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും നരകത്തിലേക്ക് വീണ അവസ്ഥയിലായിരുന്നു ശ്രീശാന്ത്. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോയ ശ്രീ, തന്നെ താനാക്കിയ ക്രിക്കറ്റിനെ വഞ്ചിച്ചിട്ടില്ല എന്ന് അന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ശ്രീശാന്തിനെ മനപൂര്‍വം കുടു്ക്കാനായി ചിലര്‍ മെനഞ്ഞ തന്ത്രങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചു. പരിക്കുമൂലം കുറേക്കാലം ടീമില്‍ നിന്നു വിട്ടു നിന്നതിനു ശേഷമാണ് ശ്രീ 2013ലെ ഐപിഎല്ലില്‍ കളിക്കാനെത്തിയത്. കഠിനമായ പരിശീലനത്തിനു ശേഷമായിരുന്നു ആ വരവ്.അപ്പോഴായിരുന്നു അപ്രതീക്ഷിത അറസ്റ്റ്.’ ആരാണ് അറസ്റ്റിനു പിന്നില്‍ എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല. ഒന്നറിയാം അവിടെ വെച്ച് എന്റെ ജീവിതം പിച്ചിചീന്തി എറിയപ്പെട്ടു’ ശ്രീ പറയുന്നു.

The post തീഹാർ ജയിലിൽ ശ്രീശാന്തിന് മനക്കരുത്ത് നൽകിയത് ബൈബിൾ വായന appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles