തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസ്സം നെയ്യാറ്റിങ്കര മുന്‍സിഫ് കോടതി വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. ജാമ്യം കിട്ടിയാല്‍ ഇരയെ വീണ്ടും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കാത്തതെന്നും കോടതി പറഞ്ഞു.വിന്‍സെന്റിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പരാതിക്കാരിയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. പരാതിക്കാരിയുടെ ജീവന് ഭീഷണി ഉണ്ടാകാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി വിന്‍സെന്റിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
നാണം കെട്ട കോൺഗ്രസ് ഇപ്പോഴും പറയുന്നു കെട്ടിച്ചമച്ചതെന്ന് .കെട്ടിച്ചമച്ച എഫ്‌ഐആര്‍ റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. വിന്‍സെന്റ് പരാതിക്കാരിയെ 900 തവണ വിളിച്ചെന്ന ആരോപണം പ്രതിഭാഗം നിഷേധിച്ചു. 138 തവണമാത്രമാണ് വിന്‍സെന്റിന്റെ ഫോണില്‍ നിന്നും വിളിച്ചിരിക്കുന്നത്. വിന്‍സെന്റിന്റെ ഭാര്യ വിളിച്ചത് ഉള്‍പ്പെടെയാണിതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ലൈംഗികമായി പീഡിപ്പിച്ചെന്ന അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയില്‍ ഈ മാസം 22 നാണ് വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. നെയ്യാറ്റിന്‍കര ഡിവൈസ്പി ഹരികുമാര്‍, പാറശ്ശാല എസ്‌ഐ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചോദ്യം ചെയ്തത്. കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിനാണ് അന്വേഷണച്ചുമതല.
The post ബലാൽസംഗ കേസില്‍ കൊൺഗ്രസ് എം എൽ എ .വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളി.നാണം കെട്ട കോൺഗ്രസ് ഇപ്പോഴും പറയുന്നു കെട്ടിച്ചമച്ചതെന്ന് appeared first on Daily Indian Herald.