50 സെക്കന്റ് 5 കോടി രൂപ തെന്നിന്ത്യന്‍ നായികമാരില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് നയന്‍താര. കഴിഞ്ഞ വര്‍ഷം വിക്രം നായകനായ ‘ഇരുമുഖനി’ലെ അഭിനയത്തിന് അവര്‍ ഈടാക്കിയത് മൂന്ന് കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമകളില്‍ വാങ്ങുന്നതിലും കൂടുതല്‍ പ്രതിഫലം വാങ്ങിയിരിക്കുകയാണ് ഒരു പരസ്യത്തിനുവേണ്ടി നയന്‍താര.സാറ്റലൈറ്റ് ടെലിവിഷന്‍ സര്‍വ്വീസ് പ്രൊവൈഡറായ ടാറ്റാ സ്‌കൈയുടെ 50 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യത്തിനുവേണ്ടി നയന്‍സ് ഈടാക്കിയത് 5 കോടി രൂപ! തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ടെലിവിഷനിലും തീയേറ്ററുകളിലും പ്രദര്‍ശനമാരംഭിച്ച പരസ്യത്തിന്റെ ചിത്രീകരണത്തിന് രണ്ട് ദിവസത്തെ ഡേറ്റാണ് അവര്‍ നല്‍കിയത്.അതേസമയം ഒട്ടേറെ ശ്രദ്ധേയ പ്രോജക്ടുകളാണ് ബിഗ് സ്‌ക്രീനില്‍ നയന്‍താരയുടേതായി പുറത്തുവരാനുള്ളത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് നവാഗതനായ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഡാര്‍ക് കോമഡി ‘കൊ കൊ’, തെലുങ്കില്‍ കെ.എസ്.രവികുമാറിന്റെ ബാലകൃഷ്ണ ചിത്രം എന്നിവയാണ് അവയില്‍ പ്രധാനം.
The post ടാറ്റാ സ്‌കൈയുടെ 50 സെക്കന്റ് പരസ്യത്തിന് നയന്‍താര ഈടാക്കിയ തുക 5 കോടി ! appeared first on Daily Indian Herald.