Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20548

അരുണ്‍ജെയ്റ്റലി തിരുവനന്തപുരത്ത്: രാജേഷിന്റെ വീട് സന്ദര്‍ശിച്ചു

$
0
0

തിരുവനന്തപുരം:കേന്ദ്ര പ്രതിരോധമന്ത്രി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി തിരുവനന്തപുരത്ത് എത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എം.പിമാരായ നളിന്‍കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, ഒ. രാജഗോപാല്‍ എംഎല്‍എ, വി. മുരളീധരന്‍, എം.ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ വീട് ജെയ്റ്റലി സന്ദര്‍ശിച്ചു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ജെയ്റ്റലിയെത്തിയിരിക്കുന്നത്.രാജേഷിന്‍റെ വീട് സന്ദർശിച്ച ശേഷം ശ്രീകാര്യം കല്ലന്പള്ളിയിൽ നടക്കുന്ന അനുസ്മരണയോഗത്തിലും ജയ്റ്റ്ലി പങ്കെടുക്കും. പിന്നീട് ആറ്റുകാൽ അംബികാ ഓഡിറ്റോറിയത്തിൽ തലസ്ഥാനത്തെ രാഷ‌്‌ട്രീയ സംഘർഷങ്ങളിൽ പരിക്കേറ്റവരെയും കുടുംബാംഗങ്ങളെയും ജയ്റ്റ്ലി കാണും.

The post അരുണ്‍ജെയ്റ്റലി തിരുവനന്തപുരത്ത്: രാജേഷിന്റെ വീട് സന്ദര്‍ശിച്ചു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20548

Trending Articles