Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

വീടുപണിക്കു വന്ന ബംഗാളിയുമായി അവിഹിത ബന്ധം ഭര്‍ത്താവിന്റെ ചെവിയിലെത്തി

$
0
0

ബംഗാളിയുമായി കിടപ്പറ പങ്കിട്ടു ഭാര്യയുടെ ചതി കണ്ടെത്തിയ ഭര്ത്താവിനെ ഭാര്യയും അമ്മയും കൂടി ക്രൂരമായി കൊന്നു തള്ളി. വീടുപണിക്കു വന്ന ബംഗാളിയുമായി അവിഹിത ബന്ധം ഭര്‍ത്താവിന്റെ ചെവിയിലെത്തിഎത്തും പിടിക്കപ്പെട്ടതും പിന്നീട് ബംഗാളിയായ പരിമളിന്റൊപ്പം ജീവിക്കാന്‍ ഭാര്യയെ സ്ത്രീ ചെയ്തത് ആരെയും ഞെട്ടിക്കുന്ന ക്രൂരതയായിരുന്നു. മൊകേരിയില്‍ കഴിഞ്ഞ ദിവസം ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ഉള്‍പ്പെടെ മൂന്നുപേരെ കുറ്റിയാടി സിഐ ടി.സജീവന്‍ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വട്ടക്കണ്ടി മീത്തല്‍ ശ്രീധരനാണ് (42) കൊല്ലപ്പെട്ടത്. ഭാര്യ ഗിരിജ (35), ഭാര്യാമാതാവ് ദേവി (60) ബംഗാള്‍ നദിയ ജില്ലയിലെ പരിമള്‍ ഹര്‍ദാന്‍(45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഇക്കഴിഞ്ഞ ജുലായ് എട്ടിനാണ് ശ്രീധരന്‍ വീട്ടില്‍ മരണപ്പെട്ടത്. ഹൃദയസ്തംഭനമൂലമാണ് മരിച്ചതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ബലപ്പെട്ടതോടെയാണ് പോലീസ് ഗിരിജ, ദേവി എന്നിവരെ ചോദ്യം ചെയ്തത്.ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ട ബംഗാള്‍ സ്വദേശിയേയും നാടകീയമായി പിടികൂടുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ശ്രീധരന് നല്‍കി ശ്വാസം മുട്ടിച്ചെന്ന് കൊലപ്പെടുത്തിയെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം.

സംഭവം നടന്നതിന് പിന്നാലെ ബംഗാളി സ്ഥലം വിട്ടിരുന്നു. ഗിരിജയില്‍ നിന്നും മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കേരളം വിട്ടിട്ടില്ലെന്ന് ബോധ്യമായ പോലീസ് വലയിലാക്കാന്‍ കെണിയൊരുക്കുകയാണിരുന്നു. ഗിരിജയെ കൊണ്ട് വിളിപ്പിച്ച് സ്ഥലം വിടാമെന്ന് പറഞ്ഞ് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വരുത്തുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന് പോലീസുമുണ്ടായിരുന്നു. റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങി ഗിരിജയുടെ സമീപത്തെത്തുമ്പോള്‍ സിഐ ടി.സജീവനും സംഘവും പിടികൂടുകയായിരുന്നു.

അഞ്ച് മാസം മുമ്പാണ് ബംഗാള്‍ സ്വദേശിയായ പരിമള്‍ ഹര്‍ദാന്‍ വീടു പണിക്കായി കോണ്‍ട്രാക്ടറുടെ കൂടെ ശ്രീധരന്റെ വീട്ടില്‍ എത്തുന്നത്. പിന്നീട് കോണ്‍ട്രാക്ടറെ ഒഴിവാക്കി ഇയാള്‍ വീടുപണി നേരിട്ടേറ്റെടുക്കുകയുമായിരുന്നു. കൂടാതെ ശ്രീധരന്റെ വീട്ടില്‍ താമസവുമായി. ഇതിനിടയില്‍ ശ്രീധരന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശ്രീധരനെ ഒഴിവാക്കി പരിമളിനെ സ്വീകരിക്കുക കൂടി ലക്ഷ്യമുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കരക്കുന്നതിന് മുന്പ് മൃതദേഹം കുളിപ്പിക്കുന്നതിനിടയില്‍ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു.

അറസ്റ്റിലായവരെ ഇന്ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌റ്റ്രേട്ട് കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. കൃത്യം നടന്ന വീട്ടില്‍ ഉള്‍പ്പെടെ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ട്. ശ്രീധരന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. തഹസില്‍ദാര്‍ കെ.കെ. രവീന്ദ്രന്‍,ഡിവൈഎസ്പി രാജു,സി.ഐ ടി.സജീവന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഡോ.വിജയകുമാര്‍,ഫോറന്‍സിക് വിദഗ്ദ ഡോ.സുധിലേഖഎന്നിവര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കൊലപാതകമെന്നു തന്നെയാണ് പ്രാഥമിക നിഗമനം.കഴുത്തില്‍ എന്തോ സാധനം ഉപയോഗിച്ച് മുറുക്കിയതിന്‍റെ ഫലമായുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് നിഗമനം.

 

The post വീടുപണിക്കു വന്ന ബംഗാളിയുമായി അവിഹിത ബന്ധം ഭര്‍ത്താവിന്റെ ചെവിയിലെത്തി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles