Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

രാമൻപിള്ളയ്ക്ക് കല്യാണരാമനെ രക്ഷിക്കാനാകുമോ?കേസ് വിജയിക്കാൻ രണ്ട് വഴികൾ !…

$
0
0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ള ഹാജരാകും . അഡ്വ. രാംകുമാറിനെ മാറ്റി മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള ഹൈക്കോടതിയില്‍ ഇനി ദിലീപിനുവേണ്ടി ഹാജരാകും. നിലവിലെ സാഹചര്യത്തില്‍ സ്ത്രീപീഡനകേസുകളില്‍ സുപ്രീംകോടതിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ തന്നെ ആശ്രയിക്കാനൊരുങ്ങുന്നത്.കാവ്യാ മാധവന്റെ ആദ്യ ഭർത്താവാണ് നിഷാൽ ചന്ദ്രയുമായുള്ള വിവാഹമോചനക്കേസിൽ നിഷാലിനായി ഹാജരായത് അഡ്വക്കേറ്റ് രാമൻ പിള്ളയായിരുന്നു. ഈ കേസിൽ ഭാഗമായതു കൊണ്ട് മാത്രമാണ് ദിലീപിനെ ആദ്യം രാമൻപിള്ള നിരുൽസാഹപ്പെടുത്തിയത്. പക്ഷേ നടൻ സമ്മർദ്ദം തുടർന്നു. അങ്ങനെ രാമൻപിള്ള കേസ് ഏറ്റെടുക്കുകയാണ്. അങ്ങനെ നിഷാൽ ചന്ദ്രയുടെ അഭിഭാഷകൻ ദിലീപിന്റേയും വക്കീലാകുന്നു. കേരളത്തിലെ ഏറ്റവും മുതിർന്ന അഭിഭാഷകനാണ് രാമൻപിള്ള. ക്രിമിനൽ കേസുകളിൽ കഴിവ് തെളിയിച്ച രാമൻപിള്ള എത്തുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാണുന്നത്.കേസ് പൊളിക്കാൻ രണ്ട് വഴികലുണ്ട് .നടിക്ക് ദിലീപിനോട് പകയില്ല എന്ന പ്രസ്ഥാവന .ദിലീപിന് എതിരെ മൊഴി കൊടുക്കാത്തത് .മഞജു വാര്യരുമായുള്ള ഡിവോഴ്സ് കേസിലെ വാദം .ഇവ പ്രതിഭാഗത്തിനു ഉന്നയിക്കാൻ ആയാൽ ജാമ്യം കിട്ടുക എന്നുമാത്രമല്ല ഗൂഡാലോചന തന്നെ പോളിയും. ഗൂഡാലോചന ഇല്ലാതായാൽ കേസ് വരെ ഇല്ലാതാകും . രാമൻ പിള്ള ഇത് കണ്ടെത്തുമോ ?
ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് രാമൻപിള്ളയെ സമീപിച്ചത്. ആദ്യം എതിർത്തുവെങ്കിലും പിന്നീട് രാമൻപിള്ള വഴങ്ങുകയായിരുന്നു. ഇതോടെ ദിലീപിന് പ്രതീക്ഷയുമായി. നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാൽവെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു. ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണിനേയും ചർച്ചയിൽ ഉയർത്തി. എന്നാൽ ഹൈക്കോടതിയിൽ രാമൻപിള്ളയാണ് നല്ലതെന്ന് തിരിച്ചറിവിലെത്തി. ഇതോടെയാണ് രാംകുമാറിനെ മാറ്റി രാമൻപിള്ളയെ കൊണ്ടു വരാൻ തീരുമാനിച്ചത്. കേസ് നടത്തിപ്പിൽ ഏറെ പിഴവുകൾ ദിലീപിന് സംഭവിച്ചതായി വിലയിരുത്തലുണ്ട്. സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകാത്തതാണ് ഇതിലൊന്ന്.MARRIAGE DILEEP

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. എന്നാല്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകുകയും, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകര്‍ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ കുറ്റസമ്മത മൊഴി നല്‍കുകയും സാഹചര്യത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ പോലീസിന് പുതിയ അന്വേഷണ വിവരങ്ങള്‍ മുന്നോട്ട് വെയ്‌ക്കേണ്ടിവരും. പ്രതി പ്രബലനാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്റെ വാദം കൂടെ പരിഗണിച്ചായിരുന്നു ജാമ്യം തള്ളിയത്.മജിസ്‌ട്രേട്ട് കോടതിയും, പിന്നീട് ഹൈക്കോടതിയും ദിലീപിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. പിന്നീട് ദിലീപ് ജാമ്യപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ വെച്ച് ആ നീക്കത്തില്‍ നിന്ന് ഇവര്‍ പിന്‍വലിയുകയായിരുന്നു.
ഹൈക്കോടതിയിൽ ജസ്റ്റീസ് സുനിൽ തോമസ് വിശദമായ വിധിയാണ് പുറപ്പെടുവിച്ചത്. കേസിന്റെ മെരിറ്റിലേക്ക് കടക്കുകയും ചെയ്തു. വിധി ന്യായത്തിലെ ഈ പരാമർശങ്ങൾ ദിലീപിന് എതിരാണ്. അതുകൊണ്ട് കൂടിയാണ് ഹൈക്കോടതിയിൽ വീണ്ടും പോകുന്നത്. നേരിട്ട് സുപ്രീംകോടതിയിൽ പോയി ജാമ്യ ഹർജി തള്ളിയാൽ അത് പുറത്തിറങ്ങുകയെന്ന ദിലീപിന്റെ മോഹങ്ങളെ ബാധിക്കും. ഹൈക്കോടതിയിൽ എന്ന് ജാമ്യ ഹർജി കൊടുക്കണമെന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല. കേസ് പഠിക്കുകയാണ് രാമൻപിള്ളയെന്നാണ് സൂചന. അതിന് ശേഷം അദ്ദേഹമാകും തീരുമാനം എടുക്കുക.ADV RAMKUMAR -DILEEP

കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെത്തിയില്ല, കുറ്റകൃത്യത്തിൽ ദിലീപിന്റെ കൂട്ടാളിയായ സുനിൽരാജ് (അപ്പുണ്ണി) ഒളിവിലാണ് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തത്. എന്നാൽ, ഈ രണ്ടുകാര്യങ്ങൾക്കും നിലവിൽ പ്രസക്തി നഷ്ടപ്പെട്ടു. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മുഖ്യ പ്രതി സുനിൽകുമാർ (പൾസർ സുനി) ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകർ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ കുറ്റസമ്മതമൊഴി നൽകി. അപ്പുണ്ണിയും പൊലീസിനു മൊഴിനൽകാനെത്തി. ഇതോടെ ദിലീപിന്റെ ജാമ്യഹർജിയെ എതിർക്കാൻ പൊലീസ് മുന്നോട്ടു വയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങൾ നിർണായകമാവും.

ആദ്യം മജിസ്‌ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹർജി തള്ളിയതാണ്. രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കേസ് ഡയറിയാണു വാദത്തിൽ നിർണായകമായത്. മജിസ്‌ട്രേട്ട് കോടതിക്കുശേഷം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകാനുള്ള നിയമപരമായ സാഹചര്യം പ്രതിഭാഗം ഉപയോഗപ്പെടുത്താതെയാണു നേരിട്ടു ഹൈക്കോടതിയെ സമീപിച്ചത്. മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹർജികൾ തള്ളിയപ്പോൾ പ്രതികൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതുമായി സുപ്രീം കോടതിയെ സമീപിക്കുന്നതു ബുദ്ധിയല്ലെന്ന നിയമോപദേശമാണു ദിലീപിനു ലഭിച്ചത്.മൊബൈൽ ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴികൾ വസ്തുതാപരമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു പൊലീസ്. പക്ഷേ, ഫോൺ എങ്ങിനെ കണ്ടെത്തുമെന്ന കാര്യത്തിൽ അവർക്കു വ്യക്തതയുമില്ല.

The post രാമൻപിള്ളയ്ക്ക് കല്യാണരാമനെ രക്ഷിക്കാനാകുമോ?കേസ് വിജയിക്കാൻ രണ്ട് വഴികൾ !… appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles