Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

നിരാശാ കാമുകന്മാരും സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നു !..അവന് വേണ്ടത് സ്ത്രീധനം; ന്യായീകരണവുമായി ഗുരുവായൂര്‍ പെണ്‍കുട്ടിയുടെ കാമുകന്‍

$
0
0

തൃശൂര്‍: ഗുരുവായൂരില്‍ താലികെട്ടും ശേഷം കാമുകനൊപ്പം പോയതും അടക്കമുള്ള സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. ഒരു പെണ്ണ് തേച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ മറ്റ് നിരാശാ കാമുകന്മാരും സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് തേച്ചിട്ട് പോയ പെണ്ണിനെ ഓര്‍ത്ത് വരന്‍ നടത്തി ആഘോഷങ്ങളും വൈറല്‍ ആയിരുന്നു. വാര്‍ത്തകള്‍ പ്രതികൂലമായതോടെ പെണ്‍കുട്ടിയെ ന്യായികരിച്ച്‌ കാമുകന്‍ രംഗത്ത് എത്തി .തങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രണയം വരനടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നു. എല്ലാവരുടേയും അറിവോടെയാണ് ഗുരുവായൂരില്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതെന്നുമാണ് കാമുകന്റെ വാദം. വരന് വേണ്ടിയിരുന്നത് പണമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
താത്പര്യമില്ലെന്നു അറിഞ്ഞിട്ടും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധബുദ്ധി കാണിച്ചതും പണമായിരുന്നുവെന്നും അഭിജിത് പറഞ്ഞു. പണത്തിന് പുറമെ വിവാഹത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയെ പരമാവധി നവമാധ്യമങ്ങളില്‍ താറടിച്ച്‌ കാണിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ഇയാള്‍കൂട്ടിച്ചേര്‍ത്തു.വിവാഹശേഷം താലി ഊരിക്കൊടുത്ത ഉടനെ തന്നെ ചെറുക്കന്റെ അമ്മാവന്‍ ചെരുപ്പൂരി അടിക്കുകയും പിന്നീട് കൈയ്യാങ്കളി ആകുകയുമായിരുന്നുവെന്നും അഭിജിത് പറഞ്ഞു. തനിക്ക് 20 വയസ്സാണ് പ്രായം. വിവാഹപ്രായമായിട്ടില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. മൂന്നു വര്‍ഷമായുള്ള പ്രണയം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും ഇപ്പോഴുള്ള പഠനത്തിന് ശേഷം ഉടന്‍ വിവാഹം നടത്തുമെന്നുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അഭിജിത് പറഞ്ഞു.

അതേസമയം ഗുരുവായൂരില്‍ താലി കെട്ടിയതിന് ശേഷം വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ വിചാരണ ചെയ്യുന്നവരോട് വാസ്തവം വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ രംഗത്ത് വന്നിരുന്നു. തേപ്പുകാരിയെന്ന് വിളിച്ച് ഫോട്ടോ സഹിതം വായില്‍ തോന്നിയതെല്ലാം വിളിച്ചുപറയുന്നവരോട് സോഷ്യല്‍ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഷാഹിന വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത്.

പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ലെന്നും അവള്‍ പ്രണയത്തെ കുറിച്ച് വരനോട് നേരത്തെ പറഞ്ഞിരുന്നെന്നും ഷാഹിന കുറിക്കുന്നു. പെണ്‍കുട്ടിയും കുടുംബവും കടന്നു പോകുന്നത് വല്ലാത്ത പ്രതിസന്ധി ഘട്ടത്തിലാണെന്നും മാനസികമായി തകര്‍ക്കുന്ന കാര്യങ്ങള്‍ ഉണ്ടാക്കുന്നത് ദുരന്തത്തിന് ഇടയാക്കുമെന്നും ഷാഹിന മുന്നറിയിപ്പും നല്‍കുന്നു.പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെണ്‍കുട്ടിക്ക്. കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ. വരന്‍ എന്ന് പറയുന്ന ആ ആണ്‍കുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ. ആ പെണ്‍കുട്ടിയും അവളുടെ അച്ഛനമ്മയും ഇത് വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല. അറിഞ്ഞത് ശരിയാണെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കേണ്ട ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കുന്നില്ല. നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്

The post നിരാശാ കാമുകന്മാരും സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നു !..അവന് വേണ്ടത് സ്ത്രീധനം; ന്യായീകരണവുമായി ഗുരുവായൂര്‍ പെണ്‍കുട്ടിയുടെ കാമുകന്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles