വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. കുറഞ്ഞ ടിക്കറ്റില്‍ ആഭ്യന്തര വിമാന സര്‍വ്വീസ് നടത്തുന്ന ഇന്‍ഡിഗോ മികച്ച ഓഫറുമായി രംഗത്തെത്തിയിരിക്കുന്നു. 1111 രൂപ മുതലാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുക. ഇന്‍ഡിഗോയുടെ 11-ാം വാര്‍ഷികം പ്രമാണിച്ചാണ് ഓഫര്‍.
ഓഫര്‍ നിരക്കില്‍ അഗര്‍ത്തല, അഹമ്മദാബാദ്, ബാങ്കോക്ക്, അമൃത്സര്‍, ബാഗ്‌ദോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡീഗണ്ഡ്, ചെന്നൈ, കോയമ്പത്തൂര്‍, ഡെറാഡൂണ്‍, ദില്ലി, ദിബ്രുഗാര്‍ഗ്, ദീമാപൂര്‍, ദോഹ, ദുബായ്, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ഇംഫാല്‍, ഇന്‍ഡോര്‍, ജയ്പൂര്‍, ജമ്മു, കൊച്ചി, കല്‍ക്കത്ത, കോഴിക്കോട്, ലക്‌നൗ, മധുരൈ, മംഗലൂരു, മുംബൈ, മസ്‌ക്കറ്റ്, നാഗ്പൂര്‍, പാട്‌ന, പോര്‍ട്ട് ബ്ലെയര്‍, പൂനെ, റായ്പൂര്‍, റാഞ്ചി, ഷാര്‍ജ, സിങ്കപ്പൂര്‍, ശ്രീനഗര്‍, തിരുവനന്തപുരം, ഉദയ്പൂര്‍, വഡോദരം, വാരണാസി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാം.
ആഗസ്റ്റ് 2 മുതല്‍ 6 വരെയുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. ഓഫര്‍ നിരക്കിലുള്ള ടിക്കറ്റ് ഉപയോഗിച്ച് ആഗസ്റ്റ് 21 മുതല്‍ 24 വരെ യാത്ര ചെയ്യാം. ആഭ്യന്തര,അന്താരാഷ്ട്ര യാത്രകള്‍ക്ക് 5 ദിവസത്തേക്കുള്ള ഇന്‍ഡിഗോയുടെ സ്‌പെഷ്യല്‍ ഓഫര്‍ ലഭ്യമാകും. മൊബ്‌വീക്ക് വാലറ്റു വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 11 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
The post ഇന്‍ഡിഗോയില്‍ അതിശയിപ്പിക്കുന്ന ഓഫര്‍;1111 രൂപക്ക് വിമാനടിക്കറ്റ് appeared first on Daily Indian Herald.