നാലു വർഷത്തിനിടെ അമിത്ഷാ യുടെ സ്വത്തിൽ വർധനവുണ്ടായി എന്ന വാർത്തക്ക് വിശദീകരണവുമായി ബിജപി രംഗത്ത്. പാരമ്പര്യ സ്വത്ത് ഇനത്തിലാണ് അമിത്ഷായുടെ സ്വത്തിൽ വർധനവുണ്ടായിരിക്കുന്നതെന്ന് ബിജെപി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അമിത് ഷാ യുടെ സ്വത്ത് വർധനവിനെതിരെ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനെ തുടർന്നാണ് വിശദീകരണവുമായി നേതൃത്വം രംഗത്തെത്തിയത്
2012 നു ശേഷം അമിത്ഷായുടെ സ്വത്തിനത്തിൽ 300 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്.രാജ്യസഭയിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദ്ദേശപത്രികയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2012 ലെ തിരഞ്ഞെടുപ്പിൽ അമിത് ഷാ നൽകി സത്യവാങ് മൂലത്തിൽ ഭാര്യ സൊനാലിന്റെ പേരിലുള്ള സ്വത്ത് വിവരങ്ങൾ മാത്രമായിരുന്നു.10.99 കോടി രൂപ മാത്രമായിരുന്നു അന്നത്തെ ആസ്തി
പരമ്പര്യ സ്വത്ത് മുഖേനെയാണ് അമിത് ഷായുടെ സ്വത്തിൽ വർധനവുണ്ടായതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.2013 ൽ അമ്മ കുസും ബെൻ മരിച്ചതോടെ അമ്മയുടെ പേരിലുണ്ടായ സ്വത്ത് അദ്ദേഹത്തിന്റെ പേരിലായെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.
അമ്മയുടെ മരണത്തെ തുടർന്ന് 18.85 കോടിയുടെ സ്വത്ത് ലഭിച്ചത്തോടെ അമിത്ഷായുടെ ആസ്തി 29.84 കോടിയായി. ഇതു കാലക്രമേണേ ഉയർന്നപ്പോഴാണ് 34.31 കോടിയായതെന്നും ബിജെപി പറയുന്നുണ്ട്.
അമിത് ഷാ യെ കൂടാതെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ സ്വത്തിലും വൻ വർധനവുണ്ടായിട്ടുണ്ട്.സ്മൃതി ഇറാനിയുടെ സ്വത്തിൽ 2012 നേക്കാൾ 80 ശതമാനം ആസ്തിയാണ് വർധിച്ചത്. കൂടാതെ ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ് ബൽവന്താണിന്റെ ആസ്തിയും വർധിച്ചിട്ടുണ്ട്.
അമിത് ഷായുടെ സ്വത്ത് സബന്ധമായ വിവരം മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായിരുന്നു. അതിനെ തുടർന്നാണ് വിശദീകരണവുമായി ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.
The post നാല് വര്‍ഷത്തിനിടെ അമിത് ഷായുടെ സ്വത്തില്‍ 300 ശതമാനം വളർച്ച; സ്രോതസ് പുറത്ത് appeared first on Daily Indian Herald.