Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

പി.സി. ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ

$
0
0

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍, ഇരയെ അവഹേളിക്കുന്ന തരത്തില്‍ നിരന്തരം പ്രസ്താവന നടത്തുന്ന പി.സി. ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ.പി.സി. ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്റ് ആണോയെന്ന് സംശയമുണ്ട്. ബന്ധമുള്ള ആര്‍ക്കോ കേസില്‍ പങ്കുണ്ടെന്ന പോലെയാണ് എംഎല്‍എയുടെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു.ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പി.സി. ജോര്‍ജ്, ആക്രമിക്കപ്പെട്ടെ നടിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. ഡല്‍ഹിയിലെ നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഡനത്തിനിരയായെന്നു പോലീസ് പറയുന്ന കുട്ടിയെങ്ങനെ തൊട്ടടുത്ത ദിവസങ്ങളില്‍ അഭിനയിക്കാന്‍ പോയെന്നായിരുന്നു ജോര്‍ജിന്റെ ചോദ്യം.

The post പി.സി. ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20536

Trending Articles